പണിപാളി! ആദ്യം മദ്യപിച്ചു, ചൂണ്ടയിട്ടു; ടൈറ്റാനിക് രംഗം അനുകരിച്ച കമിതാക്കള്‍ കടലില്‍വീണു; യുവാവ് മുങ്ങിമരിച്ചു

ജയിംസ് കാമറൂണിന്‍റെ വിഖ്യാത ചലച്ചിത്രം ടൈറ്റാനിക്കിലെ കപ്പലിന് മുകളില്‍ നില്‍ക്കുന്ന പ്രണയരംഗം അനുകരിക്കാന്‍ ശ്രമിച്ച കമിതാക്കള്‍ കടലിലേക്ക് വഴുതിവീണു; യുവാവ് മുങ്ങിമരിച്ചു.

തുര്‍ക്കിയിലെ ഇസ്മിത് കടല്‍തീരത്താണ് ഈ ദാരുണ സംഭവമുണ്ടായത്. ഫുര്‍ക്കന്‍ സിഫ്ട്സി എന്ന 23 കാരനാണ് മുങ്ങിമരിച്ചത്.

കടല്‍ തീരത്തെത്തിയ ഫുര്‍ക്കന്‍ സിഫ്ട്സിയും കൂട്ടുകാരി മൈന്‍ ദിനാറും ആദ്യം മദ്യപിക്കുകയും ചൂണ്ടയിടുകയും ചെയ്യുകയായിരുന്നു.

മദ്യലഹരിയിലായ കമിതാക്കള്‍ കടല്‍ ഭിത്തിയ്ക്കടുത്തെത്തുകയും ടൈറ്റാനിക് രംഗം അനുകരിക്കുകയുമായിരുന്നു.

ടൈറ്റാനിക് ചിത്രത്തില്‍ നായകനായ ലിയാനാര്‍ഡൊ ഡി കാപ്രിയൊയും നായിക കേറ്റ് വിന്‍സ്ലെറ്റും കപ്പലിന് മുകളില്‍ അറ്റത്ത് കൈകള്‍ നിവര്‍ത്തി നില്‍ക്കുന്ന ഒരു രംഗമുണ്ട്. ഈ പ്രണയരംഗം അപകടമേഖലയിലുള്ള കടല്‍ ഭിത്തിയുടെ അറ്റത്തുനിന്ന് അനുകരിക്കുന്നതിനിടയില്‍ സിഫ്ട്സിയും മൈനും അബദ്ധത്തില്‍ കടലിലേക്ക് വീഴുകയായിരുന്നെ് പോലീസ് പറഞ്ഞു.

സംഭവം കണ്ട മത്സ്യ തൊഴിലാളികള്‍ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയും മൈനെ രക്ഷിക്കുകയുമായിരുന്നു. എന്നാല്‍ സിഫ്ട്സിയെ അവര്‍ക്ക് കണ്ടെത്താനായില്ല.

മുങ്ങല്‍വിദഗ്ധര്‍ എത്തി തിരച്ചില്‍ നടത്തി രണ്ട് മണിക്കൂറുകള്‍ക്കുശേഷമാണ് സിഫ്ടിസിയുടെ മൃതദേഹം കണ്ടെത്താനായത്.

Related posts

Leave a Comment