കെഎഫ്സി ജീവനക്കാരന് ബില്ലിനൊപ്പം രക്ഷിക്കണമെന്നാവശ്യപ്പെട്ട് കുറിപ്പുവച്ച യുവതിയെ ജീവനക്കാരന് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി രക്ഷിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കയിലെ ടെന്നസീ സംസ്ഥാനത്തെ മെംഫിസിലെ ഹിക്കോറി ഹില്ലിലുള്ള കെഎഫ്സി റെസ്റ്റോറന്റിലാണ് സംഭവമുണ്ടായത്.
വൈകുന്നേരം ഡീഗൊ ഗ്ലേയ് എന്ന യുവാവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവതിയാണ് തന്റെ ജീവന് അപകടത്തിലാണെന്ന കുറിപ്പ് ജീവനക്കാരന് രഹസ്യമായി കൈമാറിയത്.
മുന്‍ കാമുകനായ ഡീഗൊ തന്നെ തട്ടികൊണ്ടു വന്നതാണെന്നും അയാളുടെ കൈയില്‍ തോക്കുണ്ടെന്നും കുറിപ്പില്‍ യുവതി എഴുതിയിരുന്നു.
അവര്‍ പോയതിനുശേഷം ഈ എഴുത്ത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരന് വിവരം ഉടന്‍തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു.
കെഎഫ്സി ജീവനക്കാരന് കൊടുത്ത അടയാള വിവരങ്ങളെ അടിസ്ഥാനമാക്കി തെരച്ചില്‍ നടത്തിയ പോലീസ് ഡീയഗൊയെ കീഴടക്കുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു.
ഏതായാലും ഇതുവരെയും പേര് വെളിപ്പെടുത്താത്ത ജീവനക്കാരന്റെ സമയോചിത ഇടപെടലിനെ പ്രകീര്‍ത്തിച്ച് നിരവധിപേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.