നാദാപുരം : കല്ലാച്ചിചിയ്യൂരിൽ ചെമ്മീൻ കറികഴിച്ച് വയറിളക്കം ഉൾപെടെയുള്ള അസ്വസ്ഥതകളെത്തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
ചിയ്യൂരിലെ കരിമ്പാലം കണ്ടിമൊയ്തുവിന്റെ ഭാര്യ സുലൈഹ (46 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരണം.
കഴിഞ്ഞ 17നാണ് ഇവരുടെ വീട്ടിൽ ചെമ്മീൻ വാങ്ങിക്കുകയുംവീട്ടുകാർ ഉൾപെടെയുള്ളവർ കഴിക്കുകയും ചെയ്തത്.
രാത്രിയോടെ അസ്വസ്ഥത അനുഭവപെട്ടതിനെതുടർന്ന് സുലൈഹ കല്ലാച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിൽസതേടിയെങ്കിലും അസുഖംഭേദമായില്ല.
തുടർന്ന്18 ന് വടകര സ്വകാര്യആശുപത്രിയിൽ ചികിത്സതേടിയെങ്കിലും ഇന്നലെ രാത്രിയോടെആരോഗ്യ നില മോശമായിതുടർന്ന് കോഴിക്കോട് സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആശുപത്രി അധികൃതർ പോസ്റ്റ്മോർട്ടം നടത്തണമെന്നാവശ്യപെടുകയും മരണ വിവരം നാദാപുരം പോലീസിൽ അറിയിക്കുകയായിരുന്നു.
മരിച്ച സുലൈഹയുടെ വീട്ടിൽ ഇവരുടെ മാതാവ്, പിതാവ്, ഭർത്താവ് മക്കൾ തുടങ്ങി എട്ടോളം പേർ ഉണ്ട്. ഇവരും ചെമ്മീൻ കറി ഉപയോഗിച്ചെങ്കിലും മറ്റാർക്കും ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല.
മരിച്ച സുലൈഹ ഹൈഡയബറ്റിക്ക് പേഷ്യന്റ് ആണെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു എന്ന് ബന്ധുക്കൾ പറഞ്ഞു.