മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് മംമ്ത മോഹൻദാസ്. 2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മംമ്ത മോഹൻദാസ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങളിയ താരങ്ങൾക്കെല്ലാം ഒപ്പം മംമ്ത അഭിനയിച്ചു
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം തിളങ്ങി. 2006-ൽ തെലുങ്കിലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിയ മംമ്ത 2010 ൽ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും നേടി.
പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ഒരു അധ്യാപികയുടെ വേഷത്തിലാണ് മംമ്ത എത്തിയത്.
ചിത്രത്തിന്റെ കഥ തന്നെ മംമ്തയുടെ കഥാപാത്രത്തെ കേന്ദ്രികരിച്ചാണ് മുന്നോട്ട് പോവുന്നത്.
ചിത്രം വൻ വിജയമായതോടെ മംമ്ത നൽകുന്ന അഭിമുഖങ്ങളും ശ്രദ്ധേയമാവുകയാണ്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് മംമ്ത നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാവുന്നത്.
കൂടെ അഭിനയിച്ചിട്ടുള്ള നടന്മാരിൽ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് തീർച്ചയായും തോന്നിയിട്ടുണ്ടെന്നും ഇതൊക്കെ സർവസാധാരണമല്ലേ എന്നുമാണ് മംമ്ത മറുപടി നൽകിയത്.
അത് ആരാണെന്ന് തുറന്ന് പറയുമോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ അതിന്റെ ആവശ്യം ഇല്ല എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള താരത്തിന്റെ മറുപടി. പുരുഷന്മാർക്കെല്ലാം പ്രണയിനികൾ ഉണ്ടാവുമെന്നും തമാശയായി പറഞ്ഞു.
അഭിമുഖങ്ങളിൽ കള്ളം പറയാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും താൻ കള്ളം പറഞ്ഞിട്ടില്ല എന്നൊന്നും പറയാൻ കഴിയില്ലയെന്നും ചിലപ്പോഴൊക്കെ കള്ളം പറയേണ്ടതായി വന്നിട്ടുണ്ടെന്നും മംമ്ത വ്യക്തമാക്കി.