സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മാളവിക മോഹനന്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്ക്കുന്ന താരമായി മാളവിക മാറി.
സോഷ്യല്‍ മീഡിയയിലും താരമാണ് മാളവിക. താരത്തന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മാളവിക. ആസ്ക് മാളവികെ എന്ന ഹാഷ്ടാഗിലൂടെ ട്വിറ്ററിലൂടെയാണ് മാളവിക ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
താരത്തിന് ആശംസകളും അഭിനന്ദനുങ്ങളുമൊക്കെയായി നിരവധി പേര് എത്തിയിരുന്നു. ഇതിനിടെ ഒരാള്‍ താരത്തെ അധിക്ഷേപിക്കാനും ശ്രമിച്ചു.
നമ്മള്‍ക്കെല്ലാവര്‍ക്കും നിങ്ങള്‍ക്കടക്കം അറിയാം, അഭിനയത്തില്‍ നിങ്ങള്‍ വളരെ മോശമാണെന്ന്. നിങ്ങളുടെ ആരാധകര്‍ എന്ന് പറയുന്നവര്‍ നിങ്ങളുടെ ഫോട്ടോഷൂട്ടുകളുടേയും സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചിത്രങ്ങളുടേയും ആരാധകര്‍ ആണ്.
ഇതേക്കുറിച്ചെന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്? എന്നായിരുന്നു ഒരാൾ ചോദിച്ചത്.ഇതിനര്‍ഥം നിങ്ങളും എന്റെ ഫോട്ടോഷൂട്ടുകളുടെ ഫാനാണെന്നല്ലേ, കാരണം നിങ്ങള്‍ എന്നെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ടല്ലോ?
എന്നായിരുന്നു തന്നെ കളിയാക്കാന്‍ വന്നയാള്‍ക്ക് മാളവിക നല്കിയ മറുപടി. ഇതിനിടെ മറ്റൊരാള്‍ മാളവികയോട് കെജിഎഫ് താരം യാഷിനൊപ്പം അഭിനയിച്ചാല്‍ നന്നായിരിക്കുമെന്നും നിങ്ങള്‍ നല്ല ജോഡിയാണെന്നും പറഞ്ഞിരുന്നു.
നൂറ് ശതമാനം ശരിയാണെന്നായിരുന്നു ഇതിന് മാളവിക നല്കിയ മറുപടി. ഉടനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും താരം തുറന്ന് പറയുന്നുണ്ട്.
താനൊരു നടിയായി മാറിയില്ലായിരുന്നുവെങ്കില്‍ തന്റെ അച്ഛന് കെ.യു. മോഹനനെ പോലെ താനുമൊരു ഛായാഗ്രാഹകയാകുമായിരുന്നുവെന്നാണ് മാളവിക പറയുന്നത്.