കൊല്ലം: വിസ്മയക്കേസിൽ ഇന്ന് കൊല്ലം അഡീഷണൽ സെഷൻ കോടതി ശിക്ഷ വിധിക്കുന്നത് കേൾക്കാൻ വിസ്മയയുടെ പിതാവ് ത്രിവിക്രമൻപിള്ള എത്തിയത് മകൾക്ക് സ്ത്രീധനമായി നൽകിയ കാറിൽ.
പാട്ടക്കാറെന്ന് വിസ്മയയുടെ ഭർത്താവ് കിരൺകുമാർ ആക്ഷേപിച്ച കാർ ഇതുവരെ നിലമേലിലെ വീട്ടിൽ കിടക്കുകയായിരുന്നു.
വിസ്മയയുടെ മരണശേഷം ഇന്നാണ് ഈ കാർ പുറത്തെടുക്കുന്നത്. ഇന്നലെ എല്ലാവരോടും അകമഴിഞ്ഞ നന്ദിയുണ്ടെന്ന് വിധി കേട്ട ശേഷം വിസ്മയയുടെ പിതാവ് ത്രിവിക്രമൻപിള്ള പറഞ്ഞിരുന്നു.
മകൾ ഇല്ലാതായത് നഷ്ടം തന്നെയാണ്. എങ്കിലും കോടതിവിധി ആശ്വാസവും തൃപ്തിയും നൽകുന്നു. പ്രതിയ്ക്ക് പരമാവധി ശിക്ഷ കിട്ടണം.
കോടതിയോട് വിശേഷിച്ച് നന്ദിയുണ്ട്. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥരോടും പബ്ലിക് പ്രോസിക്യൂട്ടറോടും നന്ദിയുണ്ടെന്നും ത്രിവിക്രമൻപിള്ള പറഞ്ഞിരുന്നു.