കടുത്തുരുത്തി: കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്മാന് യൂ.പി. ചാക്കപ്പനെതിരെയുള്ള അവിശ്വാസം പാസാകാതിരിക്കാന് നടന്നത് നിയമസഭാ തെരഞ്ഞെടുപ്പുകളെ പോലും കടത്തിവെട്ടുന്ന കളികള്‍.
നേതാക്കള്‍ ഉള്പെടെയുള്ളവര് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ചാക്കപ്പന് പ്രസിഡന്റ് സ്ഥാനത്ത് നിന്നു തെറിച്ചുവെന്ന് മാത്രമല്ല ; യുഡിഎഫിന് ബാങ്ക് ഭരണം നഷ്ടപെടുകയും ചെയ്തു.
ഭരണസമിതി പിരിച്ചുവിട്ട കോട്ടയം ജോയിന്റ് രജിസ്ട്രാറുടെ നടപടിക്കെതിരെ ചെയര്‍മാനൊപ്പം കോടതിയില്‍ പോകാന്‍ തയാറാകാതിരുന്ന കോണ്‍ഗ്രസിലെ അഡ്വ മധു കാലായില്‍, കെ.ആര്. സജീവന്, സി.കെ. ശശി എന്നിവര്‍ കൂടി വോട്ട് ചെയ്താല്‍ അവിശ്വാസം പാസാകുമെന്നുറപ്പായിരുന്നു.
ഇതു തടയാനായി ആദ്യം ഡിസിസി നേതൃത്വത്തിന്റെ പിന്തുണ നേടാനായിട്ടായിരുന്നു ചിലരുടെ പരക്കം പാച്ചില്‍. ഇതിനായി ഒരു ഡിസിസി നേതാവിന് പുതിയ കാറ് വരെ വാഗ്ദാനം ചെയ്തിരുന്നതായി ഒരു ബാങ്ക് ഭരണസമിതിയംഗം പറഞ്ഞു.
പല രീതിയില്‍ ശ്രമിച്ചിട്ടും ഇടഞ്ഞു നിന്ന മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളെയും വരുതിയില്‍ കൊണ്ടു വരാന്‍ കഴിയാതെ വന്നതോടെ ഇന്നലെ രാവിലെ ‘ അറ്റകൈ ‘ പ്രയോഗവും നടന്നു.
ആ നീക്കം പൊളിഞ്ഞു
മൂവരോടും രാവിലെ ബാങ്കില്‍ നടക്കുന്ന അവിശ്വാസ പ്രമേയ യോഗത്തില്‍ പോകും മുമ്പ് പാര്‍ട്ടി ഓഫീസില്‍ എത്താന്‍ പ്രാദേശിക നേതൃത്വം ആവശ്യപെട്ടു.
എന്നാല്‍ പാര്‍ട്ടി ഓഫീസിലെത്തിയാല്‍ തങ്ങളെ ഇവിടെ ‘ ബന്ദിയാക്കി ‘ ബാങ്കിലെ യോഗത്തില്‍ പങ്കെടുപ്പിക്കാതിരിക്കാനുള്ള നീക്കമുണ്ടെന്ന് മനസിലാക്കി മൂവരും നിര്‍ദേശം അവഗണിക്കുകയായിരുന്നു.
2009 ഫെബ്രൂവരി 26 മുതല്‍ ബാങ്കിന്റെ ചെയര്മാന് പദവിയില്‍ ഏകാധിപതിയെ പോലെ തുടര്‍ന്ന് വരികയായിരുന്നു യൂ.പി. ചാക്കപ്പന്.
ക്രമകേടുകളും അഴിമതിയാരോപണങ്ങളും ഉള്‍പെടെ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ചക്കപ്പനെ ബാങ്ക് ചെയര്മാന് സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപെട്ട് കോണ്‍ഗ്രസിലെ മൂന്ന് ഭരണസമിതിയംഗങ്ങള്‍ രേഖാമൂലം ഡിസിസി പ്രസിഡന്റിനോടാവിശ്യപെടുകയും,
അല്ലെങ്കില്‍ ചെയര്‍മാന്റെ തെറ്റായ നടപടികളും അഴിമതിയും മൂലം അംഗങ്ങള്‍ നേരിടേണ്ടി വരുന്ന ബാധ്യതയുടെ ഉത്തരവാദിത്വം പാര്‍ട്ടി ഏറ്റെടുക്കണമെന്നും ആവശ്യപെട്ടു.
എന്നാല്‍ തങ്ങളുടെ ആവശ്യങ്ങളില്‍ യാതൊരു തുടര്‍ നടപടികളും ഡിസിസി പ്രിസിഡന്റിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ലെന്ന് പരാതിക്കാര്‍ പറയുന്നു.
ഇതാണ് അഡ്വ മധു കാലായില്‍, കെ.ആര്. സജീവന്, സി.കെ. ശശി എന്നിവര്‍ കേരളാ കോണ്‍ഗ്രസ് എം കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണയ്ക്കാനിടയാക്കിയത്.
2014 ല്‍ ചാക്കപ്പന്റെ നേതൃത്വത്തില്‍ രണ്ടാമതും ബാങ്ക് ഭരണസമിതി അധികാരമേറ്റപ്പോള്‍, ചെയര്മാന് യൂ.പി. ചാക്കപ്പനും വൈസ് ചെയര്‍മാനു0 2017 ല്‍ രാജി വച്ചു കോണ്‍ഗ്രസ് അംഗങ്ങളായ അഡ്വ മധു കാലായിലിന് ചെയര്മാന് പദവിയും രാജു പൈന്താറ്റിലിന് വൈസ് ചെയര്മാന് സ്ഥാനവും കൈമാറണമെന്ന് അന്നത്തെ ഡിസിസി പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ രേഖാമൂലം കരാര്‍ ഉണ്ടാക്കിയിരുന്നതായി പറയുന്നു.
എന്നാല്‍ ധാരണയനുസരിച്ചു പദവിയൊഴിയേണ്ട സമയമായപ്പോള്‍ തന്റെ കോപ്പിയില്‍ കോപ്പിയുണ്ടായിരിക്കെ, ഡിസിസിയില്‍ സൂഷിച്ചിരുന്ന കരാറിന്റെ ഒര്‍ജിനല്‍ കണ്ടില്ലെന്ന് പറഞ്ഞ് ഇവര്‍ പദവിയില്‍ തുടരുകയായിരുന്നുവെന്ന് അഡ്വ മധു എബ്രഹാം പറഞ്ഞു.