വിജയ് ബാബുവിന്റെ കേസില്‍ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എനിക്കറിയില്ല. വിജയ് ബാബു തെറ്റുകാരനാണ് എന്ന് എവിടെയും പ്രൂവ് ചെയ്തിട്ടില്ല.
ഇതൊന്നും നോക്കാതെ നമ്മള് ഒരാളെ കുറ്റം പറയുകയും, പിന്നീട് ആ വ്യക്തി തെറ്റു ചെയ്തിട്ടില്ലെന്ന് അറിയുമ്പോള്‍ നമ്മൾ വിഷമിക്കേണ്ടി വരും.
എനിക്ക് കൃത്യമായി ധാരണയുള്ള വിഷയങ്ങളില്‍ ഞാന്‍ അതു തുറന്ന് പറയാറുമുണ്ട്. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലായിരുന്നു.
അതൊരു മോശപ്പെട്ട കാര്യമാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. വിജയ് ബാബു ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് കൊണ്ടു ശിക്ഷിക്കപ്പെടേണ്ടയാളാണ്. -ദുര്‍ഗാ കൃഷ്ണ