മലയാളത്തിന്റെ പ്രിയതാരമാണ് ശ്വേതാമേനോന്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം വെന്നിക്കൊടി പാറിച്ച ശ്വേതയുടെ അഭിനയജീവിതം 30 വര്‍ഷം പിന്നിട്ടിരിക്കുകയാണ്.
അഭിനയത്തില്‍ മാത്രമല്ല അവതര ണത്തിലും ചാനല്‍ പരിപാടികളിലും എല്ലാമായി സജീവമാണ് ശ്വേതാ മേനോന്.
അടുത്തിടെ ഫ്ളവേഴ്സ് ചാനലിലെ ഒരുകോടിയില്‍ പങ്കെടുത്തപ്പോള്‍ സിനിമാ ജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും കാര്യങ്ങളെ കുറിച്ച് സംസാരിച്ച ശ്വേതയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഷോയില്‍ മമ്മൂട്ടി ചിത്രമായ അനശ്വരത്തിലൂടെ ആണ് താന്‍ മലയാളത്തില്‍ തുടക്കം കുറിച്ചതെന്നു പറഞ്ഞ താരം.ഷൂട്ടിങ് സമയത്ത് മമ്മൂക്കയെ അങ്കിള്‍ എന്നായിരുന്നു വിളിച്ചിരുന്നത് എന്നും. പിന്നീടാണ് ആ വിളി അവിടെയുള്ളവര്‍ തിരുത്തിയതെന്നും വ്യക്തമാക്കി.
കാമസൂത്ര പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചും താരം ഷോയില്‍ സംസാരിക്കുകയുണ്ടായി.
അച്ഛനും അമ്മയും മലയാളി ആണെങ്കിലും ശ്വേത ജനിച്ചുവളര്‍ന്നത് പുറത്തായിരുന്നു. ഒറ്റക്കുട്ടിയാണെങ്കിലും അച്ഛന് നല്ല സ്ട്രിക്ടായാണ് തന്നെ വളര്‍ത്തിയതെന്ന് ശ്വേത പറഞ്ഞു.
തറവാട് വിട്ടാണോ സിനിമയിലേക്ക് വന്നതെന്നായിരുന്നു പലരും ചോദിച്ചിട്ടുണ്ട്. അച്ഛന്റെയും അമ്മയുടേയും അനുഗ്രഹത്തോടെ ആണ് സിനിമയിലേക്ക് വന്നത്.
ഞാന്‍ എയര്‍ഫോഴ്സ്, അല്ലെങ്കില്‍ പൈലറ്റാവണമെന്നൊക്കെയായിരുന്നു അച്ഛന്റെ ആഗ്രഹം. ആ സമയത്ത് എയര്‍ഫോഴ്സില്‍ സ്ത്രീകളെ എടുക്കുന്നുണ്ടായിരുന്നില്ല.
എയര്‍ഹോസ്റ്റസായിരുന്നു എന്റെ മനസില്‍. എംബിബിഎസിന് വേണ്ടി മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതിയിരുന്നു.
അതിന് മുന്‍പായിരുന്നു സിനിമയിലേക്ക് വന്നതെന്നും ശ്വേത വ്യക്തമാക്കി. സ്കൂളില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു അനശ്വരത്തില്‍ അവസരം കിട്ടിയത്.
ആദ്യം തന്നെ മമ്മൂക്കയ്ക്കൊപ്പമായാണ് അഭിനയിച്ചത് അഭിനയിച്ചതെന്നും തരാം പറയുകയുണ്ടായി.
തുടര്‍ന്നാണ് താന്‍ മോഡലിംഗിലേക്ക് തിരിഞ്ഞതെന്നും ശ്വേത മേനോ പറഞ്ഞു. ആ സമയത്ത് മലയാളം എനിക്ക് അറിയുമായിരുന്നില്ല.
മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു കുട്ടിയായിരുന്നു നേരത്തെ അഭിനയിച്ചിരുന്നത്. അത് ശരിയാവാതെ വന്നതോടെയാണ് എന്നെ തിരഞ്ഞെടുത്തത്. ഓരോ സീനെടുത്ത് കഴിയുമ്പോഴും എനിക്ക് ചോക്ലേറ്റ് തരുമായിരുന്നു.
എനിക്ക് തോന്നുമ്പോഴല്ലേ അഭിനയിക്കേണ്ടത് എന്ന ലൈനിലായിരുന്നു ഞാന്‍. എനിക്ക് മലയാളം പ്രശ്നമുണ്ടായിരുന്നു.
അനശ്വരത്തില്‍ അഭിനയിച്ച സമയത്താണ് മിസ് ഇന്ത്യയിലേക്ക് അപേക്ഷ അയച്ചതെന്ന് പറഞ്ഞ ശ്വേതാ മേനോന് താന്‍ അപേക്ഷ അയച്ചിട്ടാണ് വിളിച്ചതെന്ന് അച്ഛന് അറിഞ്ഞിരുന്നില്ലെന്നും ഷോയില്‍ വെളിപ്പെടുത്തി.
ഐശ്വര്യ റായിയും സുസ്മിത സെന്നുമൊക്കെ അന്നുണ്ടായിരുന്നു. ഐശ്വര്യയുടെ റൂമിലായിരുന്നു ഞാന്‍. സുസ്മിതയായിരുന്നു ഒന്നാം സ്ഥാനം നേടിയത്.
രണ്ടാമത് ഐശ്വര്യയും മൂന്നാം സ്ഥാനമായിരുന്നു എനിക്ക്. പിന്നീടങ്ങോട്ട് കുറേ ഫാഷന്‍ ഷോ ചെയ്തിരുന്നു.
കാമസൂത്ര എങ്ങനെയാണ് ചെയ്തത്, കുടുംബം സമ്മതിച്ചോ എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ടെന്നും ഇന്റര്‍നാഷണല്‍ ക്യാംപയിനായിരുന്നു അതെന്നും താരം പറയുകയുണ്ടായി.
പ്രൊഫഷണല്‍ ആയാണ് അത് ചെയ്തത് ചെയ്തതെന്നു പറഞ്ഞ ശ്വേത മേനോന് അന്ന് എട്ടു ലക്ഷമാണ് പ്രതിഫലമായി ലഭിച്ചത് എന്നും തുടര്‍ന്ന് 12 ലക്ഷം ലഭിച്ചുവെന്നും വെളിപ്പെടുത്തി.
നാല് വര്‍ഷം ശ്വേതാ മേനോന് ആയിരുന്നു കാമസൂത്രയുടെ മോഡല്‍. താന്‍ കാമസൂത്രയില്‍ അഭിനയിച്ചതിന് അച്ഛനും അമ്മയ്ക്കുമായിരുന്നു പൊങ്കാല എന്ന് പറഞ്ഞ ശ്വേത, തന്റെ വീട്ടുകാര്‍ നല്ല സപ്പോര്‍ട്ട് ആയിരുന്നുവെന്നും വ്യക്തമാക്കി.
അവള് അവളുടെ ജോലി നന്നായി ചെയ്യുന്നുണ്ട്.അത് മാത്രം നോക്കിയാല്‍ മതി എന്നായിരുന്നു അച്ഛന് പറഞ്ഞത്. ശ്വേത പറയുന്നു.