കടുത്തുരുത്തി: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ മൂന്നു പേരെ പോലീസ് പിടികുടി.
മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ വിഷ്ണു (21)വാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
ഇതിനു കൂട്ടുനിന്ന ഇയാളുടെ അമ്മ ടിന്റു (40), ഇവരുടെ ആണ്‍സുഹൃത്ത് കൊല്ലം പൊഴിക്കര സ്വദേശി സുരേഷ് (44) എന്നിവരെയാണ് കർണാടകയിലെ സുള്ള്യ ഭാഗത്ത് കുന്പളശേരി എന്ന സ്ഥലത്തുനിന്ന് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തിനാണ് സംഭവം.
ഇറുന്പയം സ്വദേശിയായ പെണ്‍കുട്ടി ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിഷ്ണുവിനോടൊപ്പം പോകുകായിരുന്നു.
പെണ്‍കുട്ടിയുടെ രക്ഷകർത്താക്കളുടെ പരാതിയിൽ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെ പെണ്‍കുട്ടിയെ മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
തുടർന്നു പെണ്‍കുട്ടിയെ വെള്ളൂർ പോലീസ് കൂട്ടിക്കൊണ്ട് വന്നു. തുടരന്വേഷണത്തിലാണ് കർണാടകയിൽനിന്നും കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ വൈക്കം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളുർ എസ്ഐ ജെ. വിജിമോൻ, എഎസ്ഐ രാംദാസ്, സീനിയർ സിപിഒ രതിഷ്, വനിത സിപിഒ സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് കർണാടകയിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.