സ്ത്രീകള്‍ക്കെതിരേയുള്ള ഗാര്‍ഹിക പീഡനങ്ങളുടെ വാര്‍ത്ത ദിനംപ്രതി മാധ്യമങ്ങളില്‍ വരാറുണ്ട്. എന്നാല്‍ പുരുഷനെ സ്ത്രീകള്‍ പീഡിപ്പിച്ചാല്‍ എന്താവും അവസ്ഥ.
ഇപ്പോഴിതാ വിചിത്രമായ ഗാര്‍ഹിക പീഡനത്തിന്റെ വീഡിയോ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് അജിത് സിംഗ് യാദവ് എന്ന സ്കൂള്‍ പ്രിന്‍സിപ്പല്‍.
രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് ഭാര്യ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളുമായി ഭര്‍ത്താവ് കോടതിയെ സമീപിച്ചത്.
ഭാര്യയില്‍ നിന്നുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ സഹിക്കാനാവാതെയാണ് ഭര്‍ത്താവ് കോടതിയില്‍ അഭയം തേടിയത്.
പാചകത്തിന് ഉപയോഗിക്കുന്ന പാന്‍, വടി, ക്രിക്കറ്റ് ബാറ്റ് എന്നിവ ഉപയോഗിച്ച് ഭാര്യ തന്നെ ആക്രമിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ പൊലീസില്‍ നല്കിയ പരാതിയില്‍ ആരോപിച്ചു.
കുഴഞ്ഞുവീണ പ്രിന്‍സിപല്‍ തെളിവെടുപ്പിനായി വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോയില്‍ ക്രിക്കറ്റ് ബാറ്റു കൊണ്ട് പ്രിന്‍സിപ്പലിനെ മര്‍ദ്ദിക്കുന്ന സ്ത്രീയെയും അത് അവരുടെ മകന് നോക്കി നില്ക്കുന്നതും കാണാം.
പ്രിന്‍സിപ്പലിന് സുരക്ഷയൊരുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹരിയാനയിലെ സോനിപത് നിവാസിയായ സുമനെ ഏഴു വര്‍ഷം മുമ്പ് പ്രണയിച്ചാണ് അജിത് വിവാഹം കഴിച്ചത്.
തുടക്കത്തില്‍ ഇവരുടെ ജീവിതം സമാധാനപരമായിരുന്നെങ്കിലും പിന്നീടത് മാറി മറിഞ്ഞു. ഇതിനു മുമ്പും അജിത് സിംഗിന് പരിക്കുകള്‍ ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തിരുന്നു.
അധ്യാപകരുടെ തൊഴിലിന്റെ അന്തസ് മനസില്‍ വച്ചാണ് താന്‍ അക്രമം സഹിച്ചതെന്ന് സിംഗ് പറയുന്നു.
”എന്നാല്‍ ഇപ്പോള്‍ ഭാര്യ എല്ലാ പരിധികളും ലംഘിച്ചതിനാല്‍ ഞാന്‍ കോടതിയെ സമീപിച്ചു. ഞാനൊരിക്കലും സുമന്റെ നേരെ കൈ ഉയര്‍ത്തിയിട്ടില്ല, നിയമം കൈയിലെടുത്തിട്ടില്ല. ഞാനൊരു അധ്യാപകനാണ്, അധ്യാപകന് ഒരു സ്ത്രീക്ക് നേരെ കൈ ഉയര്‍ത്തി നിയമം കൈയിലെടുക്കുകയാണെങ്കില്‍ അത് ഇന്ത്യന്‍ സംസ്കാരത്തിനും എന്റെ നിലപാടിനും എതിരാണ്.”സിംഗ് പറയുന്നു.