കി​ണ​റ്റി​ൽ വീ​ണ മ​ക​ളെ ര​ക്ഷി​ക്കാ​ൻ ഓ​ടി​യ അ​മ്മ കാൽതെറ്റി ഉരുണ്ടു വീണത് മ​റ്റൊ​രു കി​ണ​റ്റി​ൽ; മകളെ നാട്ടുകാർ രക്ഷിച്ചു; അമ്മയ്ക്ക് സംഭവിച്ചത്…


നെ​ടു​മ​ങ്ങാ​ട്: കി​ണ​റ്റി​ൽ വീ​ണ മ​ക​ളെ ര​ക്ഷി​ക്കാ​ൻ ഓ​ടി​യ അ​മ്മ മ​റ്റൊ​രു കി​ണ​റ്റി​ൽ വീ​ണു. മ​ക​ളെ നാ​ട്ടു​കാ​ർ ര​ക്ഷ​പെ​ടു​ത്തി​യെ​ങ്കി​ലും അ​മ്മ​യെ ര​ക്ഷി​ക്കാ​ൻ ഒ​ടു​വി​ൽ അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തേ​ണ്ടി വ​ന്നു.

കൊ​ല്ലം​കാ​വ് ത​ത്ത​ൻ​കോ​ട് ന​സീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൈ​നാ​പ്പി​ൾ എ​സ്റ്റേ​റ്റി​ൽ താ​മ​സി​ക്കു​ന്ന സ​ബീ​ന​യും മ​ക​ളു​മാ​ണ് അ​ടു​ത്ത​ടു​ത്തു​ള്ള കി​ണ​റു​ക​ളി​ൽ വീ​ണ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11.30 നോ​ടെ​യാ​ണ് സം​ഭ​വം. മ​ക​ൾ ഫൗ​സി​യ വീ​ടി​നു സ​മീ​പ​ത്തു​ള്ള കി​ണ​റ്റി​ൽ വീ​ണ ശ​ബ്ദം കേ​ട്ട് ഓ​ടി​യ സ​ബീ​ന കാ​ൽ​വ​ഴു​തി ഉ​രു​ണ്ട് താ​ഴെ ത​ട്ടി​ലു​ള്ള മ​റ്റൊ​രു കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

ബ​ഹ​ളം കേ​ട്ട് എ​ത്തി​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ഫൗ​സി​യ​യെ ര​ക്ഷി​ച്ചെ​ങ്കി​ലും ച​വി​ട്ട് തൊ​ടി​യി​ല്ലാ​ത്ത​തും എ​ട്ട​ടി വ്യാ​സ​വും പ​ത്ത​ടി​യോ​ളം വെ​ള്ള​വു​മു​ള്ള കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട സ​ബീ​ന​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​തേ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് നി​ന്നും അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ശി​വ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ശ​മ​ന സേ​ന എ​ത്തു​ക​യും ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പ്ര​ദീ​ഷ് കി​ണ​റ്റി​ൽ ഇ​റ​ങ്ങി സ​ബീ​ന​യെ നെ​റ്റ് ഉ​പ​യോ​ഗി​ച്ച് ക​ര​യ്ക്കെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. അ​മ്മ​യെ​യും മ​ക​ളെ​യും നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ വി​പി​ൻ, നി​സാം, മ​നോ​ജ്, അ​രു​ൺ, ഹോം ​ഗാ​ർ​ഡ് അ​ജി, സ​തീ​ഷ് എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Related posts

Leave a Comment