രാജകുമാരി: പൂപ്പാറയിൽ ഇതര സംസ്ഥാനക്കാരിയായ 15-കാരിക്ക് ക്രൂരപീഡനം. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുന്പോൾ നാട്ടുകാരായ യുവാക്കൾ പെണ്‍കുട്ടിയെ ബലമായി തേയിലത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ സുഹൃത്ത് അടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ഇടുക്കി എസ്പി ആർ. കറുപ്പസ്വാമി പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരമാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. രാജകുമാരി ഖജനാപ്പാറയിൽ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ.
ബംഗാൾ സ്വദേശിയായ ആണ്‍സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിലാണ് പെണ്‍കുട്ടി പൂപ്പാറയിലെത്തിയത്. ഇവിടുത്തെ ബെവ്കോ ഒൗട്ട്ലെറ്റിൽനിന്നും സുഹൃത്ത് മദ്യം വാങ്ങി.
തുടർന്ന് ഇരുവരും എസ്റ്റേറ്റ് പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി. ഇവിടെ ഇരിക്കുന്പോഴാണ് പൂപ്പാറ സ്വദേശികളായ അഞ്ചുപേർ ഇവരുടെ അടുത്തെത്തിയത്.
ഇവർ പെണ്‍കുട്ടിയുടെ സുഹൃത്തിനെ മർദിച്ചശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.പെണ്‍കുട്ടി ബഹളംവച്ചതോടെ അതുവഴി പോയ നാട്ടുകാരിൽ ചിലരെത്തി. ഇതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.
നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി. പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യപരിശോധന നടത്തി.
മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ രണ്ടു സുഹൃത്തുക്കളും പൂപ്പാറ സ്വദേശികളായ മൂന്നുപേരുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
രണ്ടുപേർ തമിഴ് നാട്ടിലേക്ക് രക്ഷപ്പെട്ടു. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് ഉൗർജിതമാക്കിയിട്ടുണ്ട്.