ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ താരം നയന്‍താരയുടെയും സംവിധായകന് വിഘ്നേശ് ശിവന്റെയും വിവാഹ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ഇപ്പോഴിതാ ഇരുവരുടെയും സേവ് ദ ഡേറ്റ് കാര്‍ഡാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഷന്‍ പോസ്റ്റര്‍ ആയി ആണ് വിവാഹ ക്ഷണക്കത്ത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ജൂണ്‍ ഒമ്പതിനാണ് ഇരുവരുടെയും വിവാഹം . എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം താരങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ല.
പിങ്ക് വില്ല സൗത്ത് ആണ് വിവാഹ ക്ഷണക്കത്തിന്റെ പോസ്റ്റര്‍ ട്വിറ്ററില്‍ പങ്കുവച്ചത്. പോസ്റ്ററില്‍ നയന്‍ ആന്‍ഡ് വിക്കി എന്നാണ് എഴുതിയിരിക്കുന്നത്.
ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അജിത്ത്-വിഘ്നേഷ് ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്‍പു വിവാഹം നടത്താനാണ് ആലോചിക്കുന്നതാണെന്നാണ് വിവരം.
കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം ഇവരുടെ വിവാഹ നിശ്ചയവും നടന്നിരുന്നു.