ന​മ്മു​ടേ​ത​ല്ലാ​ട്ടോ…​ ന്നാ​ലും ടേ​സ്റ്റു​ണ്ട്…! ഒടുവിൽ മലയാളിക്ക് കഴിക്കാൻ ഞാവൽപഴവും ആന്ധ്രയിൽ നിന്ന്;  ഒരുകിലോ ഞാവൽപഴത്തിന് പൊള്ളുന്ന വില…


സ്വ​ന്തം ലേ​ഖ​ക​ൻ
വി​യ്യൂ​ർ: അ​ങ്ങി​നെ ഒ​ടു​വി​ൽ ഞാ​വ​ൽ​പ​ഴ​വും കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി…​തൃ​ശൂ​രി​ന്‍റെ വ​ഴി​യ​രി​കി​ൽ വി​ല്പ​ന​യ്ക്കാ​യി എ​ത്തി​യി​രി​ക്കു​ന്ന ഞാ​വ​ൽ​പ​ഴ​ങ്ങ​ൾ ന​മ്മു​ടെ നാ​ട്ടി​ലെ ഞാ​വ​ൽ​പ​ഴ​മ​ല്ല..

ഏ​പ്രി​ൽ -​ മേ​യ് മാ​സ​ങ്ങ​ളി​ൽ ന​മ്മു​ടെ നാ​ട്ടി​ൽ സു​ല​ഭ​മാ​യി കി​ട്ടി​യി​രു​ന്ന ഞാ​വ​ൽ പ​ഴ​ങ്ങ​ൾ ഇ​ത്ത​വ​ണ കി​ട്ടാ​നി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

കോ​വി​ഡ് വ​ന്ന​തോ​ടെ ഞാ​വ​ൽ​പ​ഴം കി​ട്ടാ​നി​ല്ലാ​താ​യി എ​ന്നാ​ണു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. തൃ​ശൂ​ർ ജി​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​കം ഞാ​വ​ൽ പ​ഴ​ങ്ങ​ൾ കി​ട്ടാ​റു​ള്ള​ത് മു​ള​ങ്കു​ന്ന​ത്തു​കാ​വി​ലെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കാ​ന്പ​സി​ലും ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലു​മാ​ണ്.

നൂ​റു​ക​ണ​ക്കി​ന് ഞാ​വ​ൽ മ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ങ്കി​ലും ഒ​ന്നു രു​ചി​ച്ചു നോ​ക്കാ​ൻ പോ​ലും ഞാ​വ​ൽ പ​ഴ​ങ്ങ​ൾ ഇ​ത്ത​വ​ണ കി​ട്ടി​യി​ല്ലെ​ന്ന് ഇ​വി​ടെ​യു​ള്ള​വ​ർ പ​റ​യു​ന്നു.

സാ​ധാ​ര​ണ തൃ​ശൂ​രി​നു പു​റ​മെ പാ​ല​ക്കാ​ട്, മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​യി​ലു​ള്ള​വ​ർ വ​രെ ഇ​വി​ടെ വ​ന്ന് നാ​ട​ൻ ഞാ​വ​ൽ പ​ഴ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നെ​ത്താ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​വ​ർ​ക്കൊ​ന്നും പ​ഴ​ങ്ങ​ൾ കി​ട്ടി​യി​ല്ല.

ഒൗ​ഷ​ധ​ഗു​ണ​ങ്ങ​ളേ​റെ​യു​ള്ള ഞാ​വ​ൽ​പ​ഴ​ത്തി​ന് ആ​വ​ശ്യ​ക്കാ​രു​മേ​റെ​യാ​ണ്. ഞാ​വ​ൽ​പ​ഴ​ത്തി​ന്‍റെ കു​രു ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കൂ​ടു​ത​ലാ​ണെ​ങ്കി​ൽ കു​റ​യ്ക്കാ​നും പ​ഴ​ത്തി​ന്‍റെ ചാ​റ് തൊ​ണ്ട​വേ​ദ​ന​യ് ക്ക് ഉ​ത്ത​മ​മാ​ണെ​ന്നും പ​റ​യു​ന്നു.

ആ​ന്ധ്ര​യി​ൽ നി​ന്നെ​ത്തി​യ ഞാ​വ​ൽ​പ​ഴ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ തൃ​ശൂ​രി​ന്‍റെ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രു​ടെ ക​യ്യി​ലു​ള്ള​ത്. നാ​ട​ൻ ഞാ​വ​ൽ​പ​ഴ​ത്തി​ന്‍റെ ഗു​ണം ഇ​തി​ന് അ​ത്ര​യി​ല്ലെ​ങ്കി​ലും ആ​വ​ശ്യ​ക്കാ​ർ​ക്ക് കു​റ​വി​ല്ല.

കി​ലോ​യ്ക്ക് 120 രൂ​പ മു​ത​ൽ 150 രൂ​പ​വ​രെ​യാ​ണ് വി​ല. നാ​ട​ൻ ഞാ​വ​ൽ​പ​ഴ​ത്തി​ന് കി​ലോ​യ്ക്ക് 300 രൂ​പ​വ​രെ വി​ല​യു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment