ആലുവ: വിവാഹം വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയ യുവാവ് പിടിയിലായി. മലപ്പുറം പൊൻമല ചിറക്കൽ പടിഞ്ഞാറേതിൽ ഗഫാർ അഹമ്മദി(30)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
കീഴ്മാട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ആലുവ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. സിനിമയിലെ എക്സ്ട്രാ നടിയായ യുവതിയെ സാങ്കേതിക പ്രവർത്തകനായ ഗഫാർ സിനിമാ ലൊക്കേഷനിൽ വച്ചാണ് പരിചയപ്പെട്ടത്.
ആലുവ ഡിവൈഎസ്പി പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.