കട്ടപ്പന: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ സഹോദരങ്ങളടക്കം നാലു യുവാക്കൾ അറസ്റ്റിൽ.
സഹോദരങ്ങളായ മാട്ടുക്കട്ട അന്പലത്തിങ്കൽ എബിൻ (23), ആൽബിൽ (21), മാട്ടുക്കട്ട കുന്നപ്പള്ളി മറ്റം റെനിമോൻ (22), ചെങ്കര തുരുത്തിൽ റോഷൻ (26) എന്നിവരാണ് അറസ്റ്റിലായത്.
യുവതിയുമായി സമൂഹ മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം വീട്ടിലെത്തി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
പീഡനവിവരം പുറത്തറിഞ്ഞ യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കഴിഞ്ഞ നാലു മാസത്തിനിടെ പലതവണ പ്രതികൾ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു.
കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നിർദേശപ്രകാരം എസ്എച്ച്ഒ വിശാൽ ജോണ്സൻ, പ്രിൻസിപ്പൽ എസ്ഐ കെ. ദിലീപ്കുമാർ, സിപിഒമാരായ കൃഷ്ണകുമാർ, ബിബിൻ ദിവാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കേസിൽ ൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.