39 ദി​വ​സ​ങ്ങ​ൾ​..! വിമാനത്താവളത്തില്‍ നിന്ന് നേരേ പോയത് തേവര ഫ്ളാ​റ്റി​ലേക്ക്; പോകുംവഴി ആലുവയിലെ ക്ഷേത്രത്തില്‍ ദര്‍ശനം; ഒടുവില്‍ പോലീസിന്റെ മുന്നിലേക്ക്…

കൊ​ച്ചി: പു​തു​മു​ഖ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ദു​ബാ​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ്ബാ​ബു കൊ​ച്ചി​യി​ലെ​ത്തി.

ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ദു​ബാ​യ്-​കൊ​ച്ചി എ​മി​റൈ​റ്റ്സ് വി​മാ​ന​ത്തി​ൽ നെ​ടു​ന്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഇ​യാ​ൾ എ​ത്തി​യ​ത്.

തു​ട​ർ​ന്ന് ഇ​യാ​ളു​ടെ തേ​വ​ര​യി​ലെ ഫ്ളാ​റ്റി​ലേ​ക്ക് പോ​യി. തേവരയിലെ ഫ്ളാറ്റിലേക്ക് പോകുന്നവഴി ഇയാൾ ആലുവയിലെ ദത്താത്രേയ ക്ഷേത്രത്തിൽ ദർശനം നടത്തി.

അ​തേ​സ​മ​യം വി​ജ​യ് ബാ​ബു​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് നാ​ളെ വ​രെ ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രു​ന്നു.

ഇ​ക്കാ​ര​ണ​ത്താ​ൽ കേ​സ് അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നി​ല്ല.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജ​ന​ത്തി​ര​ക്ക് ഉ​ണ്ടാ​കു​മെ​ന്ന് മു​ന്നി​ൽ ക​ണ്ട് നെ​ടു​ന്പാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള ര​ണ്ട് പോ​ലീ​സ് സം​ഘ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ എ​ത്തി​യി​രു​ന്നു.

ന​ടി​യു​ടെ പീ​ഡ​ന​പ​രാ​തി​ക്കു ശേ​ഷം ഒ​ളി​വി​ൽ പോ​യി 39 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് വി​ജ​യ്ബാ​ബു കൊ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്.

ഇ​യാ​ൾ ഇ​ന്ന് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ആ​ദ്യ​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം ഇ​യാ​ളെ വി​ട്ട​യ്ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ദു​ബാ​യി​ൽ​നി​ന്ന് ഇ​ന്നു കൊ​ച്ചി​യി​ലെ​ത്താ​ൻ വി​ജ​യ് ബാ​ബു എ​ടു​ത്ത വി​മാ​ന​ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ് ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന നാ​ളെ വ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് കോ​ട​തി ത​ട​ഞ്ഞ​ത്.

കൊ​ച്ചി​യി​ലെ​ത്തു​ന്ന വി​ജ​യ് ബാ​ബു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ന്പാ​കെ ഹാ​ജ​രാ​യി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യെ​ന്ന് അ​റി​യി​ക്ക​ണം.

തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് വി​ജ​യ് ബാ​ബു​വി​നെ ചോ​ദ്യം ചെ​യ്യാ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. അ​റ​സ്റ്റ് ത​ട​ഞ്ഞ​ത് ബ്യൂ​റോ ഓ​ഫ് ഇ​മി​ഗ്രേ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മാ​ർ​ച്ച് 16, 22 തീ​യ​തി​ക​ളി​ൽ വി​ജ​യ് ബാ​ബു പീ​ഡി​പ്പി​ച്ചെ​ന്ന് യു​വ​ന​ടി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​ര​യു​ടെ പേ​രു വെ​ളി​പ്പെ​ടു​ത്തി​യ കു​റ്റ​ത്തി​ന് മ​റ്റൊ​രു കേ​സു കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഏ​പ്രി​ൽ 22ന് ​പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും 24ന് ​വി​ജ​യ് ബാ​ബു ദു​ബാ​യി​ലേ​ക്ക് പോ​യി. തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

അ​വി​ടെ നി​ന്ന് ഇ​യാ​ൾ ജോ​ർ​ജി​യ​യി​ലേ​ക്കും പോ​കു​ക​യു​ണ്ടാ​യി. കൊ​ച്ചി സി​റ്റി പോ​ലീ​സ് ഇ​യാ​ൾ​ക്കാ​യി ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

കോ​ട​തി​യു​ടെ നി​ർ​ദേ​ശം

നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി അ​ന്വേ​ഷ​ണം നേ​രി​ടാ​ൻ വി​ജ​യ് ബാ​ബു​വി​ന് ഇ​ട​ക്കാ​ല മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്കാ​മെ​ന്ന് സിം​ഗി​ൾ ബെ​ഞ്ച് അ​റി​യി​ച്ചെ​ങ്കി​ലും സ​ർ​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ. പ്രോ​സി​ക്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ (എ​ഡി​ജി​പി) ഗ്രേ​ഷ്യ​സ് കു​ര്യാ​ക്കോ​സ് ശ​ക്ത​മാ​യി എ​തി​ർ​ക്കു​ക​യു​ണ്ടാ​യി.

എ​ന്നാ​ൽ വി​ചാ​ര​ണ നേ​രി​ടാ​ൻ പ്ര​തി​യെ നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​നും വി​ചാ​ര​ണ​യ്ക്കും അ​താ​ണ് ന​ല്ല​തെ​ന്നും കോ​ട​തി വാ​ക്കാ​ൽ പ​റ​ഞ്ഞു.

ഇ​ട​ക്കാ​ല മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​ക​രു​തെ​ന്നും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സി​നു ക​ഴി​യു​മെ​ന്നും എ​ഡി​ജി​പി വാ​ദി​ച്ചു.

എ​ങ്കി​ലെ​ന്തു​കൊ​ണ്ടാ​ണ് ഏ​പ്രി​ൽ 22 മു​ത​ൽ മേ​യ് 31 വ​രെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്ന് സിം​ഗി​ൾ​ബെ​ഞ്ച് ചോ​ദി​ച്ചു.

ഇ​ട​ക്കാ​ല മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പ്ര​തി അ​വി​ടെ​നി​ന്ന് ഒ​ളി​വി​ൽ പോ​കും. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​താ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പ്ര​തി​യെ നാ​ട്ടി​ലെ​ത്താ​ൻ സ​ഹാ​യി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യാ​ലേ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യൂ.

ഇ​ര​യ്ക്കും പ്ര​തി​ക്കും അ​താ​ണ് ന​ല്ല​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യാ​ലു​ട​ൻ അ​റ​സ്റ്റി​ലാ​കും.

എ​ന്തി​നാ​ണ് ഇ​ട​ക്കാ​ല മു​ൻ​കൂ​ർ ജാ​മ്യ​ത്തെ സ​ർ​ക്കാ​ർ എ​തി​ർ​ക്കു​ന്ന​ത് ഇ​ങ്ങ​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ട് എ​ന്തു നേ​ടാ​നാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു കൊ​ണ്ടു​പോ​കു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളെ കാ​ണി​ക്കാ​നാ​ണോ ഇ​ത് ഈ​ഗോ ക്ലാ​ഷി​ന്‍റെ പ്ര​ശ്ന​മ​ല്ലെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. ഇ​ര​യാ​യ ന​ടി ഹ​ർ​ജി​യെ എ​തി​ർ​ത്തു ക​ക്ഷി ചേ​ർ​ന്നി​രു​ന്നു.

Related posts

Leave a Comment