കൊച്ചി: തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപങ്ങളോട് പ്രതികരിച്ച് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു.
പരാജയ ഭീതിയെ തുടര്‍ന്നാണ് സൈബര്‍ ആക്രമണം നടത്തുന്നത്. പി.ടിക്കായി ഭക്ഷണം മാറ്റിവയ്ക്കുന്നത് തന്റെ സ്വകാര്യത.
ചിതയില്‍ ചാടി മരിക്കുന്നതിന് പകരം രാഷ്ട്രീയത്തില്‍ ചാടിയെന്ന് അധിക്ഷേപിച്ചുവെന്നും ഉമാ തോമസ് പറഞ്ഞു.
നടക്കുന്നത് നീചമായ പ്രചാരണമാണ്. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ഉമാ തോമസ് വ്യക്തമാക്കി.