ഗിന്നസ് റിക്കാര്‍ഡ് സ്വന്തമാക്കിയ ലോകത്തിലെ ഏറ്റവും വലിപ്പമുള്ള സ്കോച്ച്  കുപ്പി! ലേലത്തില്‍ ലഭിച്ച വില കേട്ട് ഞെട്ടരുത്..

ലോകത്തിലെ ഏറ്റവും വലിപ്പമുള്ള സ്കോച്ച്  കുപ്പിക്ക് ലേലത്തില്‍ ലഭിച്ചത് 1.1 മില്ല്യണ്‍ പൗണ്ട് (ഏകദേശം 10 കോടി രൂപ).

2021 സെപ്റ്റംബര്‍ ഒമ്പതിന് ഏറ്റവും വലിയ സ്കോച്ച് കുപ്പി എന്ന ഗിന്നസ് റിക്കാര്‍ഡ് സ്വന്തമാക്കിയിട്ടുള്ള ഇതിന് അഞ്ചടി പതിനൊന്നിഞ്ച് ഉയരമുണ്ട്.

ഇന്‍ട്രെപിഡ് എന്ന് പേരിട്ടിരിക്കുന്ന ഈ കുപ്പിയുടെ നിര്‍മാതാക്കള്‍ ഫാഹ് മൈ ഹോള്‍ഡിംഗ്സ് ഗ്രൂപ്പ് ഐന്‍സി ആന്‍റ് റോസ്വിന്‍ ഹോള്‍ഡിംഗ്സ് പിഎല്‍സിയാണ്.

1989ല്‍, സ്കോട്‌ലാന്‍ഡിലുള്ള മക്കാളന്‍ ഡിസ്റ്റലറീസാണ് ഇതില്‍ ആദ്യമായി വിസ്കി നിറച്ചത്.

ഈ ബോട്ടിലില്‍ 311 ലിറ്റര്‍ വിസ്കി കൊള്ളുമെന്നാണ് കണക്കാക്കുന്നത്. സാധാരണ 444 ബോട്ടില്‍ വിസ്കിക്കുള്ളില്‍ കൊള്ളുന്ന അത്രയും വിസ്കിയാണ് ഈ ഭീമന്‍ ബോട്ടിലിലുള്ളത്.

കഴിഞ്ഞാഴ്ചയാണ് ലേലം നടന്നത്. സ്കോട്‌ലാന്‍ഡിലെ എഡിന്‍ബര്‍ഗിലുള്ള ലിയോണ്‍ ആന്‍റ് ടേണ്‍ബുള്‍ എന്ന കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്.

പേരു വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഒരാളാണ് ഈ കുപ്പി സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിവസത്തില്‍ തന്നെ ഇന്‍ട്രെപിഡ് വിറ്റുപോയതായി കമ്പനി അറിയിച്ചു.

Related posts

Leave a Comment