തൃശൂർ: നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ ഇപ്പോൾ നടക്കുന്നതു നാടകമാണെന്നു നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസിൽ കോടതികൾ ആദ്യമേ വിധി എഴുതിവച്ചിരിക്കുകയാണ്.
വിധി എല്ലാം തയാറാക്കി കഴിഞ്ഞു. പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേ അറിയേണ്ടതുള്ളൂ. കോടതിയിൽ ബാക്കി എല്ലാം കഴിഞ്ഞു. ഇപ്പോൾ നടക്കുന്നതു നാടകമാണ് – ഭാഗ്യലക്ഷ്മി പറഞ്ഞു.
കടലാസുകളുമായി ചെല്ലുന്പോൾ പ്രോസിക്യൂട്ടർമാർ കോടതിയിൽ അപമാനിക്കപ്പെടുകയാണ്. എന്താണു പ്രോസിക്യൂട്ടർമാർ മാറാൻ കാരണമെന്നു കോ ടതി ചോദിക്കുന്നില്ല.
ഉന്നതനോട് ഒരു നീതി, സാധാരണക്കാരനോട് വേറൊരു നീതി എന്നതാ ണു സമീപനമെന്നും ഭാഗ്യലക്ഷ് മി പറഞ്ഞു.