ഗുരുതരമായ തകരാർ കണ്ടെത്തി; പ​ത്ത് ല​ക്ഷ​ത്തോ​ളം കാ​റു​ക​ൾ തി​രി​ച്ചു​വി​ളി​ക്കാ​നൊ​രു​ങ്ങി ബെ​ൻ​സ്


ബെ​ർ​ലി​ൻ: ജ​ർ​മ​ൻ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ മെ​ഴ്സി​ഡ​സ്-​ബെ​ൻ​സ് ഒ​രു ദ​ശ​ല​ക്ഷ​ത്തോ​ളം കാ​റു​ക​ൾ തി​രി​ച്ചു വി​ളി​ക്കു​ന്ന​താ​യി സൂ​ച​ന.

ജ​ർ​മ​നി​യി​ലെ 70,000 വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ലോ​ക​മൊ​ട്ടാ​കെ 9,93,407 കാ​റു​ക​ളാ​ണ് തി​രി​ച്ചു വി​ളി​ക്കു​ന്ന​ത്. ബ്രേ​ക്കിം​ഗ് സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് ജ​ർ​മ​ൻ ഫെ​ഡ​റ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

2004-2015 കാ​ല​യ​ള​വി​ൽ നി​ർ​മി​ച്ച എ​സ്യു​വി സീ​രി​സി​ലെ എം​എ​ൽ, ജി​എ​ൽ സ്പോ​ർ​ട്സ് യൂ​ട്ടി​ലി​റ്റി വി​ഭാ​ഗ​ത്തി​ലെ​യും ആ​ർ ക്ലാ​സ് ല​ക്ഷ്വ​റി മി​നി​വാ​ൻ വി​ഭാ​ഗ​ത്തി​ലെ​യും കാ​റു​ക​ളാ​ണ് തി​രി​ച്ചു​വി​ളി​ക്കു​ന്ന​ത്.

കാ​റു​ക​ളു​ടെ ബ്രേ​ക്ക് ബൂ​സ്റ്റ​ർ നാ​ശ​മാ​കു​ന്ന​ത് മൂ​ലം ബ്രേ​ക്കിം​ഗ് സം​വി​ധാ​ന​വും ബ്രേ​ക്ക് പെ​ഡ​ലും ത​മ്മി ലു​ള്ള ബ​ന്ധം ത​ട​സ​പ്പെ​ടു​ന്ന​താ​യി ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment