ഉണ്ണി മുകുന്ദന് ഫിലിംസ് ഞാന്‍ ഒറ്റക്ക് നടത്തിക്കൊണ്ട് പോകുന്ന ഒരു കമ്പനിയാണ്. എനിക്ക് എന്റേതായ രീതിയിലുള്ള ഫങ്ഷനിംഗ് ഉണ്ട്.
കാരണം ഞാന്‍ പഠിച്ച സ്കൂളും എന്റെ ലൈഫ്സ്റ്റൈലും ഞാന്‍ ജോലി ചെയ്ത സ്ഥലവുമെല്ലാം അങ്ങനെയായിരുന്നു. പിന്നെ, സമയത്തിന് ഞാന്‍ വാല്യു കൊടുക്കാറുണ്ട്.
യുഎംഎഫില് രാവിലെ ആറരക്ക് തന്നെ വര്‍ക്ക് തുടങ്ങും. എന്റെ കമ്പനിയില്‍ എനിക്ക് ചില കാര്യങ്ങള്‍ മസ്റ്റ് ആണ്. പ്രൊഡക്ടീവ് മണിക്കൂറുകള്‍ പ്രധാനമാണ്.
ടീം ഹാപ്പിയാണ്. സിനിമ അഞ്ചോ ആറോ ഏഴോ മാസം കഴിഞ്ഞാണ് പ്രേക്ഷകര്‍ കാണുക. അതിന് മുമ്പെ തന്നെ എന്റെ കൂടെ വര്‍ക്ക് ചെയ്ത ആളുകള്‍ ഹാപ്പിയായിരിക്കണം.
ഷൂട്ടിംഗ് ഒരു ഫോര്മാലിറ്റി ആയാണ് ഞാന്‍ കാണുന്നത്. പ്രധാനപ്പെട്ട വര്‍ക്കുകളെല്ലാം പ്രീ പ്രൊഡക്ഷനിലാണ്. ഷൂട്ടിംഗ് ഫണ്‍ ആയിരിക്കണം, ഞാന്‍ ഇമോഷണലി എന്‍ഗേജ്ഡ് ആകുന്ന സ്ഥലമാണ് ഷൂട്ടിംഗ്.
അവിടെ എനിക്ക് മറ്റ് കാര്യങ്ങള്‍ ചോദിക്കാന്‍ സമയമുണ്ടാകില്ല. എല്ലാം ഓര്‍ഗനൈസ്ഡ് ആയിരിക്കണം. -ഉണ്ണി മുകുന്ദൻ