കയ്പമംഗലം: മലപ്പുറം പുത്തനങ്ങാടിയിലെ ബന്ധുവീട്ടിൽ നിന്ന് കാണാതായ പതിനാറുകാരിയെ ഇരുപത്താറുകാരനായ കാമുകനൊപ്പം എടമുട്ടത്തുനിന്ന് പോലീസ് കണ്ടെത്തി.
ഞായറാഴ്ച രാവിലെ പത്തുമുതലാണ് പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
സൈബർ സെൽ മുഖേനയുള്ള അന്വേഷണത്തിനിടെ കുട്ടി കയ്പമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടെന്ന വിവരം ലഭിച്ചു.
ചെന്ത്രാപ്പിന്നി സ്വദേശിയായ ഇരുപത്താറുകാരനൊപ്പമാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്.വാഹനത്തിൽ നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരും പ്രദേശത്തുണ്ടായിരുന്ന കയ്പമംഗലം പൊലീസും ചേർന്ന് പിടികൂടി.
ഇവരെ സ്റ്റേഷനിലെത്തിച്ചശേഷം മിസിംഗ് കേസെടുത്ത പുത്തനങ്ങാടി പോലീസിനു കൈമാറി.