മത്സ്യ കന്യകയെപ്പോലെ സുന്ദരിയാണ്. സൗന്ദര്യത്തെ മത്സ്യത്തോട് ഉപമിക്കുമ്പോൾ, റഷ്യയിൽ കണ്ടെത്തിയ മത്സ്യം രൂപംകൊണ്ട് വ്യത്യസ്തനാകുന്നു. ഒപ്പം സമൂഹ മാധ്യമത്തിൽ വൈറലാവുകയും ചെയ്യുന്നു…
റഷ്യയിലെ ഒരു മീന്‍ പിടുത്തക്കാരന് തനിക്ക് ലഭിച്ച മത്സ്യത്തിന്റെ രൂപം കണ്ട് ഒന്നമ്പരന്നു. ഇരുവശത്തേക്കും വല്ലാതെ വിരിഞ്ഞ ചെതുമ്പലും പരന്ന വാലും ഉന്തി നില്ക്കുന്ന കണ്ണുകളുമാണ് മീനിനുണ്ടായിരുന്നത്.
റഷ്യയുടെ വടക്കുപടിഞ്ഞാറായുള്ള മര്‍മാന്‍സ്ക് എന്നയിടത്തെ റോമന്‍ ഫെഡോര്റ്റ്സോവ് എന്നയാള്‍ക്കാണ് ഇത്തരത്തിലുള്ള ഒരു മീനിനെ ലഭിച്ചത്.
പ്രത്യേകതയുള്ള ജീവജാലങ്ങളെ തിരയാന്‍ ഇഷ്ടപ്പെടുന്ന റോമന്‍ ഇതിന് മുമ്പും ഇത്തരത്തിലുള്ള വിവിധ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
ആഴക്കടലില്‍ നിന്നാണ് മിക്കവാറും ഇങ്ങനെയുള്ള മീനുകളെ കാണാന്‍ സാധിക്കുക എന്ന് റോമന്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ റോമന്‍ പങ്കുവച്ച ഈ മീനിന്റെ ചിത്രം കാഴ്ചക്കാരെ അമ്പരപ്പിച്ച് വൈറലാവുകയാണ്.