വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗി​കപീ​ഡ​നം; വി​ദേ​ശ​ത്തു മുങ്ങിയ പ്രതി വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയപ്പോൾ പഴയ ചിത്രങ്ങൾകാട്ടി വീണ്ടും ഭീഷണി; പ്രകാശിന്‍റെ പഴയതന്ത്രം പൊളിച്ചടുക്കി പോലീസ്

 

വെ​ള്ള​റ​ട : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗി​ക പീ​ഡ​നം ന​ട​ത്തി​യ ശേ​ഷം വി​ദേ​ശ​ത്തു പോ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ പ്ര​തി പി​ടി​യി​ൽ.

കു​ല​ശേ​ഖ​രം ച​ക്ര പാ​ണി മ​ണി​യ​ന്‍​കു​ഴി ആ​മ്പാ​ടി ചാ​ന​ല്‍​ക്ക​ര വീ​ട്ടി​ല്‍ പ്ര​കാ​ശ് ( 27)ആ​ണ് പി​ടി​യി​ലാ​യ​ത്.വെ​ള്ള​റ​ട പോ​ലീ​സ് കേ​സ് എ​ടു​ത്തെ​ന്ന വി​വ​രം അ​റി​ഞ്ഞു തി​രു​പ്പൂ​ര്‍, തേ​നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​ളി​ച്ചു പാ​ര്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ദേ​ശ​ത്തു നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ ഇ​യാ​ൾ ര​ഹ​സ്യ​മാ​യി പ​ക​ര്‍​ത്തി​യ പ​ഴ​യ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും പെ​ണ്‍​കു​ട്ടി​ക്ക് അ​യ​ച്ചു കൊ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

വെ​ള്ള​റ​ട സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ മൃ​ദു​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലി​സ് ഓ​ഫീ​സ​ര്‍ ദീ​പു എ​സ്. കു​മാ​ര്‍, സി​വി​ല്‍ പോ​ലി​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പ്ര​ഫു​ല്ല ച​ന്ദ്ര​ന്‍, അ​നീ​ഷ്, പ്ര​ദീ​പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment