ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമര പെന്ഷന് വാങ്ങാന്‍ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാൻ. എന്റെ പേര് ഹരീഷ് പേരടി.അമ്മ, മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്.
ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂര്‍വമറിയിക്കട്ടെ.
എഎംഎംഎ ഒരു തെറിയല്ല. അത് ആ അസോസിയേഷന്റെ ഒറജിനല്‍ ചുരുക്കപേരാണ്…പതിനഞ്ചാം തിയതിയിലെ കാര്യക്കാരുടെ ഒത്തുചേരലില്‍ (എക്സിക്യൂട്ടിവ് മീറ്റിംഗ്) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങള്‍ അംഗീകരിക്കുക…ഞാനും നിങ്ങളും രണ്ട് ദിശയിലാണ്. ഞാന്‍ ഇവിടെതന്നെയുണ്ടാവും. വീണ്ടും കാണാം. -ഹരീഷ് പേരടി