വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ചായവില വീ​ണ്ടും നൂ​റി​ലെ​ത്തി; സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജിയുമായി കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത്


തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ചാ​യ​യ്ക്കും കാ​പ്പി​ക്കും സ്നാ​ക്സിനും വി​ല കു​റ​ച്ച​ത് ആരു​മ​റി​യാ​തെ വീ​ണ്ടും കൂ​ട്ടി.

15 രൂ​പ​യു​ണ്ടാ​യി​രു​ന്ന ചാ​യ​യ്ക്കും 20 രൂ​പ​യു​ണ്ടാ​യി​രു​ന്ന കാ​പ്പി​ക്കു​മൊ​ക്കെ ഇ​പ്പോ​ൾ നൂ​റു രൂപ​യാ​ണ് വി​ല. ഇ​പ്പോ​ൾ കോ​വി​ഡ് കാ​ല​ത്തി​ന്‍റെ മ​റ​വി​ലാ​ണ് വീ​ണ്ടും വി​ല നൂ​റി​ലെ​ത്തി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചാ​യ​യ്ക്ക് ജി​എ​സ്ടി അ​ട​ക്കം നൂ​റു രൂ​പ ഈ​ടാ​ക്കി​യ​തി​ന്‍റെ ബി​ല്ല് സ​ഹി​തം കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment