ട്രോളുകളില്‍ നിറഞ്ഞുനിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. പലപ്പോഴും അതിനെല്ലാം മറുപടിയുമായി താരം രംഗത്തു വരികയും ചെയ്തിരുന്നു.
ട്രോളുകൾ നിരോധിക്കണമെന്നും ഒരിക്കൽ ഗായത്രി പറഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്ക് വന്ന ചില പ്രൊപ്പോസലുകളെക്കുറിച്ചും ട്രോളുകളെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് നടി.
ഒരുകോടി എന്ന ടെലിവിഷൻ പരിപാടിയില്‍ പങ്കെടുക്കവെയാണ് ഗായത്രി മനസ് തുറന്നത്.
ബാങ്കില്‍ ജോലി ചെയ്യുന്ന കാലത്ത് സ്ഥിരമായി എന്റെ പിറകേ ഒരാള്‍ നടക്കുമായിരുന്നു. പോവുന്ന ഇടത്ത് എല്ലാം പിന്നാലെ വരും.
ഞാന്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറില്‍ മുട്ടും.
ബാങ്കില്‍ എല്ലാവരോടും അയാൾ പറഞ്ഞത് ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ്.
അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പിന്നീട് ഞാന്‍ അഭിമുഖങ്ങളില്‍ ഈ സംഭവം പറയാന്‍ തുടങ്ങിയതോടെ അയാള്‍ പിന്നാലെ നടക്കുന്നത് നിര്‍ത്തി-ഗായത്രി സുരേഷ് പറയുന്നു.
ഈ ടെലിവിഷൻ പരിപാടിയിൽ സിനിമയില്‍ നിന്ന് ഒരു പ്രമുഖ നടന് തന്നെ പ്രൊപ്പോസ് ചെയ്ത കാര്യവും ഗായത്രി വെളിപ്പെടുത്തി. സിനിമാ നടന് ആയതുകൊണ്ടല്ല അദ്ദേഹത്തോട് നോ പറഞ്ഞത്.
എനിക്ക് ഐ വൈബ് കിട്ടിയില്ല എന്നത് കൊണ്ടാണ്. സിനിമയില്‍ നിന്ന് വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചില്ലായിരുന്നുവെങ്കില്‍ പ്രണവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ട് എന്ന് ഞാന്‍ പറയില്ലായിരുന്നുവെന്നും ഗായത്രി പറഞ്ഞു.