അമിത വേഗതയില്‍ കാര്‍ ഡ്രൈവ് ചെയ്തതിനെ ചോദ്യം ചെയ്ത പോലീസിനോടു കയര്‍ത്ത് ബിജെപി എംഎല്‍എയുടെ മകള്‍.
എംഎല്‍എ അരവിന്ദ് ലിംബവലിയുടെ മകള്‍ രേണുക ലിംബവലിയാണ് അമിത വേഗത്തിന് പിഴയീടാക്കിയതിന് ട്രാഫിക് പോലീസിനോട് കയര്‍ത്തത്. ബംഗളൂരു നഗരത്തിലാണ് സംഭവം നടന്നത്.
സുഹൃത്തിനൊപ്പം ബിഎംഡബ്ല്യു കാറില്‍ ഡ്രൈവ് ചെയ്ത് വരികയായിരുന്നു രേണുക. അമിത വേഗത്തിലായിരുന്ന കാര്‍ ട്രാഫിക് പോലീസ് തടയുകയായിരുന്നു.
ഇതോടെ യുവതി കാറില്‍ നിന്നിറങ്ങി ട്രാഫിക് പോലീസുമായി തര്‍ക്കത്തിലായി. ‘ഒരു എസിപിയുടെ വാഹനം ഓവര്‍ടേക്ക് ചെയ്തതിനാണ് നിങ്ങള്‍ കേസെടുക്കുന്നത്. നിങ്ങളുടെ അറിവിലേക്കായി ഇത് എംഎല്‍എയുടെ വാഹനമാണ്, എംഎല്‍എ യുടെ വാഹനം…,’രേണുക ട്രാഫിക് പോലീസിനോട് പറഞ്ഞു.
ആരാണ് എംഎല്എയെന്നായി ഉടനെ ട്രാഫിക് പോലീസിന്റെ ചോദ്യം. ‘എന്റെ അച്ഛന്. നിങ്ങള്‍ക്ക് അരവിന്ദ് ലിംബവലിയെ അറിയുമോ. ഞാനദ്ദേഹത്തിന്റെ മകളാണ്,’ രേണുക മറുപടി നല്കി.
സംഭവത്തിന്റെ വീഡിയോ റെക്കോഡ് ചെയ്ത മാധ്യമ പ്രവര്‍ത്തകരോടും എംഎല്‍എയുടെ മകള്‍ മോശമായി സംസാരിച്ചു.
ഇവരെ പറഞ്ഞയക്കാന്‍ പോലീസുകാരോട് ആജ്ഞാപിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് ഇവരില്‍ നിന്നും പിഴയീടാക്കി. തെളിവുകള്‍ ചൂണ്ടിക്കാണിച്ച് 10000 രൂപയാണ് പിഴയിട്ടത്.
ഇത്രയും തുക ഇപ്പോള്‍ കൈവശമില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ ട്രാഫിക് പോലീസ് വിട്ടില്ല. ഒടുവില്‍ ഒപ്പമുള്ള സുഹൃത്ത് പിഴത്തുക നല്കി.
അതിനു ശേഷമാണ് ഇവരെ വിട്ടയച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഖേദം പ്രകടിപിച്ച് എംഎല്‍എ അരവിന്ദ് ലിംബവലി രംഗത്തെത്തി.
വീഡിയോ കടപ്പാട്: ന്യൂസ് ഫസ്റ്റ് കന്നഡ