വിഴിഞ്ഞം : സ്കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻസൂക്ഷിച്ച 40 ചാക്ക് അരിയിൽ പുഴുവിനെ കണ്ടെത്തി. ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് പുഴുസാന്നിധ്യമുള്ള അരികണ്ടെത്തിയത്.
കോവളം,നെയ്യാറ്റിൻകര സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർമാരായ സി.വി.ജയകുമാർ, പി.എസ്.അനിത എന്നിവരുടെ നേതൃത്വത്തിൽ വെങ്ങാനൂർ ഗവൺമെന്റ് എച്ച്എസ്എസിൽ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അരിയിൽ പുഴുവിനെ കണ്ടത്.
സ്കൂളിൽ ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു എന്ന് അധികൃതർ പറഞ്ഞു. എന്നാൽ സ്കൂളിലെ ഉച്ചഭക്ഷണത്തിനു സൂക്ഷിച്ച ഭക്ഷ്യശേഖരത്തിൽ പ്രശ്നങ്ങളില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
പുഴു കണ്ടെത്തിയ ഭക്ഷ്യധാന്യ ശേഖരം മാവേലി സ്റ്റോറിലേക്ക് തിരികെ നൽകാൻ നിർദേശിച്ചു. അരി, പലവ്യജ്ഞനം,കുടിവെള്ളം എന്നിവയുടെയും സാന്പിളുകൾ പരിശോധനക്കായി ശേഖരിച്ചു.
വൈകുന്നേരത്തോടെ പുഴു കണ്ടെത്തിയ അരി ശേഖരം തിരികെ ഏൽപ്പിച്ചു പകരം പുതിയ ശേഖരം എത്തിച്ചതായി പിടിഎ ഭാരവാഹികൾ അറിയിച്ചു.