സിനിമ താരങ്ങള്‍ ബിസിനസ് ആരംഭിക്കുന്നത് പുതിയ കാര്യമല്ല. ഇപ്പോഴിത ജയസൂര്യയും പുതിയ ഒരു ബിസിനസ് ആരംഭിക്കുന്നു. സംവിധായകന് രഞ്ജിത് ശങ്കറുമായി ചേര്‍ന്നാണ് പുതിയ സംരംഭം. ഒരു ആഡ് ഫിലിം കമ്പനിയാണ് ഇരുവരും ചേര്‍ന്ന് ആരംഭിക്കുന്നത്. ഇരുവരും ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ഫേസ്ബുക്ക് ഇങ്ങനെയാണ്:
ഞങ്ങള്‍ പരസ്പരം പണിയില്ല എന്ന്, എപ്പൊഴൊ തോന്നിയ വിശ്വാസം കൊണ്ട് ഞങ്ങള്‍ പുതിയ ഒരു സംരംഭം ആരംഭിക്കുന്നു. ഒരു ‘Ad film company’ Jayasurya ‘N’ Ranjith sankar AD film company അപ്പോ ഭാവിയില്‍ നല്ല നല്ല പരസ്യചിത്രങ്ങളും ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്….
പക്ഷെ ആള്ക്കാര് പോസ്റ്റിനെക്കാള്‍ ശ്രദ്ധിച്ചത് രഞ്ജിത് ശങ്കറിന്റെ പോസ്റ്റിന് വന്ന കമന്റാണ്. സിനിമ താരം അജു വര്‍ഗീസിന്റേതാണ് കമന്റ്. ഞാന്‍ ലൈഫ്ടൈം മോഡല്‍ ആയിക്കോട്ടേ, മാസശമ്പളം തന്നാല്‍ മതി ഇതായിരുന്നു അജുവിന്റെ കമന്റ്. അജുവിന്റെ കമന്റിന് ധാരാളം റിപ്ലേകളും വരുന്നുണ്ട്. പ്രമോഷന് കഴിഞ്ഞ് അജുവിന് സമയം കിട്ടുമോയെന്നാണ് ഒരു ചോദ്യം. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയത് പ്രേതം തിയറ്ററുകളില്‍ വിജയകരമായി തുടരുന്നതിനിടെയാണ് ഇരുവരും പുതിയ സംരംഭം തുടങ്ങുന്നത്.