ചെന്നൈ: തമിഴ്നാട്ടിൽ ദുരഭിമാന കൊല. മിശ്രവിവാഹിതരായ ദമ്പതികളെ പെൺകുട്ടിയുടെ സഹോദരനും ബന്ധുവും വെട്ടിക്കൊന്നു. കുംഭകോണത്താണ് സംഭവം.
ശരണ്യ, മോഹൻ എന്നിവരാണ് മരിച്ചത്. പെൺകുട്ടിയുടെ സഹോദരൻ ശക്തിവേൽ ഇവരെ വിരുന്നിനെന്ന പേരിൽ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
തുടർന്ന് ശക്തിവേലും ബന്ധു രഞ്ജിത്തും ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നേരത്തെ, രഞ്ജിത്തുമായി ശരണ്യയുടെ വിവാഹം തീരുമാനിച്ചിരുന്നു.
എന്നാൽ പെൺകുട്ടി മോഹനെ വിവാഹം ചെയ്തത് രഞ്ജിത്തിന് പ്രതികാരം തോന്നാൻ കാരണമായി.
സംഭവത്തിന് ശേഷം സ്ഥലത്ത് നിന്നും മുങ്ങിയ പ്രതികൾ കുംഭകോണം പോലീസിൽ കീഴടങ്ങുകയായിരുന്നു.