കോട്ടയം: ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടു കടത്തുന്നവരുടെയും കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നവരുടെയും എണ്ണം വർധിക്കുന്പോഴും ഗുണ്ടകളുടെ എണ്ണം പെരുകുന്നു.
നിയമങ്ങൾക്കു പുല്ലുവിലയാണ് ഇവർ കല്പിച്ചിട്ടുള്ള ത്. ഇന്നലെ അതിരന്പുഴ കോട്ടമുറി ഭാഗത്ത് ചെറിയപള്ളിക്കുന്നേൽ ബിബി(24)നെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചതാണ് ഒടുവിലത്തെ സംഭവം.
കഴിഞ്ഞ ഏഴ് വർഷമായി ജില്ലയിലെ ഏറ്റുമാനൂർ, കുറവിലങ്ങാട്, ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധികളിൽപ്പെട്ട കോട്ടമുറി, നീണ്ടൂർ, ചാമക്കാല, പട്ടിത്താനം, വില്ലൂന്നി തുടങ്ങിയ സ്ഥലങ്ങളിൽ സംഘം ചേർന്ന് അസഭ്യം വിളിക്കുക, ഭീഷണിപ്പെടുത്തുക, ആയുധമുപയോഗിച്ച് കഠിന ദേഹോപദ്രവമേൽപിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക കൃത്യനിർവഹണത്തെ തടസപ്പെടുത്തുക, നിയമാനുസൃത തടങ്കലിൽ നിന്നും രക്ഷപെടുക, സംഘം ചേർന്ന് നരഹത്യാശ്രമം നടത്തുക, കൊലപാതകശ്രമം, വിഷവാതകം സ്പ്രേ ചെയ്ത് ദേഹോപദ്രവമേൽപ്പിക്കുക, കവർച്ച തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവർത്തികളിൽ സ്ഥിരം പ്രതിയാണ് ഇയാൾ.
ഏറ്റുമാനൂർ എസ്എച്ച്ഒയുടെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിന് ഉത്തരവാകുകയായിരുന്നു.