എന്നും വിവാദനായകനാണ് എ.പി അബ്ദുള്ളക്കുട്ടി. സോളാര്‍ വിവാദകാലത്ത് സരിത എസ് നായരുടെ വെളിപ്പെടുത്തലില്‍ അബ്ദുള്ളക്കുട്ടിയുടെ പേരുമുണ്ടായിരിന്നു. മക്കാവു ദ്വീപിലെ യാത്രയും സിപിഎം നേതാക്കളുടെ ആക്രമണവുമെല്ലാം തടഞ്ഞ കോണ്‍ഗ്രസ് നേതാവിന് കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ വല്ലാത്ത അക്കിടി പറ്റി. ഗള്‍ഫ് സന്ദര്‍ശനത്തിനിടെ ബുര്‍ജ് ഖലീഫയുടെ മുകള്‍നിലയില്‍ നിന്ന് നല്ലൊരു ഫോട്ടോയെടുത്ത് അദ്ദേഹം ഫേസ്ബുക്കിലിട്ടു.
ഫോട്ടോയ്ക്കു താഴെ ചന്നംപിന്നം കമന്റുകളും വന്നുനിറഞ്ഞു. അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വരുന്നതിനിടെ ഒരു വിരുതന്റെ കമന്റ് ഇങ്ങനെ-സരിത വിളിക്കണില്ലേ? അതോടെ അബ്ദുള്ളക്കുട്ടിക്കു കലിയിളകി. ഉടനെത്തി അദ്ദേഹത്തിന്റെ മറുപടി. പോടാ തെണ്ടി എന്ന മറുപടിയില്‍ കമന്റിട്ടവന് ഫഌറ്റ്. പ്രതിഷേധം ഉയര്‍ന്നതോടെ ഉടന്‍ തന്നെ കമന്റും മറുപടിയും അബ്ദുള്ളക്കുട്ടി തന്നെ പിന്‍വലിച്ചു.