മലയാളിയായ കീർത്തി സുരേഷ് ഇന്നു തെന്നിന്ത്യയിലാകെ കൈനിറയെ ആരാധകരുള്ള താരമാണ്.
മലയാളത്തിലൂടെ സിനിമയില്‍ എത്തിയ കീര്‍ത്തി ഇന്നു തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമാണ്. വാശിയാണ് ഇനി പുറത്ത് വരാനിരിക്കുന്ന കീര്‍ത്തി സുരേഷിന്റെ പുതിയ ചിത്രം.
ഒരു ചെറിയ ഇടവേളയ്ക്കുശേഷമാണ് നടി മലയാളത്തില്‍ അഭിനയിക്കുന്നത്. രേവതി കലാമന്ദറിന്റെ ബാനറില്‍ കീർത്തിയുടെ അച്ഛൻ സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോയാണ് ചിത്രത്തിലെ നായകന്.
ഇതാദ്യമായിട്ടാണ് ടൊവിനോയ്ക്കൊപ്പം അഭിനയിക്കുന്നത്. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ കീർത്തിക്കു നേരിടേണ്ടി വന്ന ചോദ്യവും അതിന് നല്കിയ ഉത്തരവുമാണ്.
അച്ഛന്റെ സിനിമയായത് കൊണ്ടാണോ ചെറിയ ബഡ്ജറ്റിലൊരുങ്ങിയ ചിത്രത്തില്‍ അഭിനയിച്ചതെന്നായിരുന്നു ചോദ്യം. വളരെ ശാന്തയായി കൃത്യമായ ഉത്തരമായിരുന്നു കീര്‍ത്തി നല്‍കിയത്.
ബഡ്ജറ്റ് നോക്കിയല്ലല്ലോ ഒരു നടനോ നടിയോ സിനിമകള്‍ ചെയ്യുന്നത്. ആ സിനിമയുടെ കഥ, തന്റെ കഥാപാത്രം എന്നിവയൊക്കെയാണ് ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതിന് അടിസ്ഥാനം.
ബഡ്ജറ്റും പ്രതിഫലവുമൊക്കെ പിന്നീട് വരുന്ന കാര്യങ്ങള്‍ മാത്രമാണ്. ഈ അടുത്തകാലത്ത് റിലീസ് ചെയ്ത എന്റെ ചിത്രമായ സാനി കായിധമൊക്കെ വളരെ ചെറിയ ബഡ്ജറ്റിലൊരുക്കിയ ചിത്രമാണ്- കീര്‍ത്തി മറുപടി നല്കി.
വിഷ്ണു ജി. രാഘവാണ് വാശി സംവിധാനം ചെയ്യുന്നത്. വക്കീലായിട്ടാണ് ടൊവിനോയും കീര്‍ത്തിയുമെത്തുന്നത്. ഇന്നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സിനിമയുടെ ടീസര്‍ ദിവസങ്ങള്‍ക്ക് മുന്‍പു പുറത്ത് വന്നിരുന്നു.