ഗാന്ധിനഗർ: അമ്മയുടെ 100-ാം ജന്മദിനം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിനഗറിലെ വസതിയിലെത്തി. അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ പ്രധാനമന്ത്രി, അമ്മയുടെ കാലുകൾ കഴുകി പ്രത്യേക പൂജകളും നടത്തി.
വഡ്നഗറിലെ ഹട്കേശ്വർ ക്ഷേത്രത്തിലും ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ചടങ്ങുകൾ നടക്കുന്നുണ്ട്. അമ്മയെ സന്ദർശിച്ചതിനു ശേഷമുള്ള നിരവധി ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം റെയ്സൻ ഗ്രാമത്തിലാണ് അമ്മ ഹീരാബെൻ താമസിക്കുന്നത്.
വെള്ളിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്. ഈ മാസം പ്രധാനമന്ത്രിയുടെ രണ്ടാം ഗുജറാത്ത് സന്ദർശനമാണിത്.
ഈ മാസം ആദ്യത്തെ ഗുജറാത്ത് സന്ദർശന വേളയിൽ 3000 കോടിയിലധികം രൂപയുടെ പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.