ഓ​ടി​ക്ക​ളി​ച്ച് ന​ട​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ..! മ​റി​യ​ത്തി​ന് സ്കൂ​ളി​ൽ പോ​ക​ണം; ചി​കി​ത്സ​യ്ക്കുവേ​ണ്ട​ത് അ​ഞ്ചു​കോ​ടി

ആ​ല​ത്തൂ​ർ: മ​റി​യ​ത്തി​നു സ്കൂ​ളി​ൽ പോ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം സ​ഫ​ല​മാ​ക​ണ​മെ​ങ്കി​ൽ ഭീ​മ​മാ​യ ചി​കി​ത്സാ ചെ​ല​വി​നു​ള്ള പ​ണം ക​ണ്ടെ​ത്ത​ണം.

ഓ​ടി​ക്ക​ളി​ച്ച് ന​ട​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി (എ​സ്എം​എ) ബാ​ധി​ച്ച് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന അ​ഞ്ച​ര​വ​യ​സു​കാ​രി മ​റി​യം നാ​ടി​ന്‍റെ​യാ​കെ വേ​ദ​ന​യാ​ണ്.

മ​റി​യ​ത്തി​ന്‍റെ കു​ടും​ബം ക​ഴി​യു​ന്ന​ത് മു​ഖാ​വ​ര​ണം വി​റ്റു കി​ട്ടു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണ്.

ചി​റ്റി​ല​ഞ്ചേ​രി ക​ട​ന്പി​ടി​യി​ലെ നി​ഷ​യു​ടെ മ​ക​ൾ മ​റി​യം ഇ​ത്ത​വ​ണ ചി​റ്റി​ല്ല​ഞ്ചേ​രി പി​ക​ഐം​എ​യു​പി സ്കൂ​ളി​ൽ ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ന്നു.

പ​ഠി​ക്കാ​ൻ ഒ​ത്തി​രി ഇ​ഷ്ട​മാ​ണ് അ​വ​ൾ​ക്ക്. ഇ​പ്പോ​ൾ ഒ​റ്റ​യ്ക്ക് ന​ട​ക്കാ​ൻ​പോ​ലും സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സ​യു​മി​ല്ല.

പ​ല​ജോ​ലി​ക്കും ശ്ര​മി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് നി​ഷ പ്രീ​പ്രൈ​മ​റി ടീ​ച്ച​ർ ട്രെ​യി​നിം​ഗി​നു പോ​യ​ത്.

ജോ​ലി കി​ട്ടി​യ​പ്പോ​ൾ 3,000 രൂ​പ​യാ​ണ് മാ​സ​ശ​ന്പ​ളം കി​ട്ടി​യ​ത്. ഒ​ടു​വി​ൽ അ​തു​പേ​ക്ഷി​ച്ച് അ​ഞ്ചു​രൂ​പ​യു​ടെ മു​ഖാ​വ​ര​ണം വി​റ്റാ​ണ് ഇ​പ്പോ​ൾ കു​ടും​ബ​ചെ​ല​വു​ക​ൾ ന​ട​ത്തു​ന്ന​ത്.

പു​റ​ത്തു​പോ​കു​ന്പോ​ൾ മു​ത്ത​ച്ഛ​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണ് മ​റി​യം. ഇ​ദ്ദേ​ഹ​ത്തി​ന് പ്ര​മേ​ഹം ബാ​ധി​ച്ച് കാ​ഴ്ച കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

കു​ട്ടി​യു​ടെ വ​ല​ത്തെ കാ​ലി​ലെ എ​ല്ല് വ​ള​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഒ​രു​വ​ർ​ഷം മു​ന്പ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി പ്ലേ​റ്റു​ക​ൾ വച്ചു​പി​ടി​പ്പി​ച്ചു.

വ​ള​വ് മാ​റി​യാ​ൽ കാ​ലി​ൽ ഘ​ടി​പ്പി​ച്ച പ്ലേ​റ്റു​ക​ൾ മാ​റ്റു​ക​യും വേ​ണം. അ​തി​നും ഭാ​രി​ച്ച തു​ക ആ​വ​ശ്യ​മാ​ണ്. അ​തു​വ​രെ മ​റി​യ​ത്തി​ന് കാ​ൽ മ​ട​ക്കാ​നു​മാ​വി​ല്ല. ഇ​പ്പോ​ൾ ന​ട്ടെ​ല്ലി​നും വ​ള​വ് ബാ​ധി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​ധി​ക​മാ​യാ​ൽ ശ്വാ​സ​കോ​ശം ചു​രു​ങ്ങു​മെ​ന്ന​തി​നാ​ൽ എ​ത്ര​യും വേ​ഗം ചി​കി​ത്സ തു​ട​ങ്ങ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

അ​ഞ്ചു​മാ​സ​മാ​യി കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സ തു​ട​രാ​നു​മാ​യി​ട്ടി​ല്ല. വ​ർ​ഷ​ങ്ങ​ൾ നീ​ളു​ന്ന ചി​കി​ത്സ​യ്ക്ക് അ​ഞ്ചു​കോ​ടി രൂ​പ​യോ​ളം വേ​ണ്ടി​വ​രും.

Related posts

Leave a Comment