മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിലെ സ്വാന്ത്വനം.
പതിവ് പൈങ്കിളി കണ്ണീര് സീരിയലുകളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് സാന്ത്വനം. അതുകൊണ്ട് തന്നെ നിരവധി യുവപ്രേക്ഷകരും സാന്ത്വനത്തിനുണ്ട്.
സാന്ത്വനത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരുമാണ്. കഴിഞ്ഞ ദിവസമാണ് സാന്ത്വനത്തിലേക്ക് പുതിയ ഒരു കഥാപാത്രം കൂടിയെത്തിയത്.
നടന് അച്ചു സുഗന്ധ് അവതരിപ്പിക്കുന്ന കണ്ണന് എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണായ അച്ചുവാണ് പുതിയ താരം.
സോഷ്യല്‍ മീഡിയ റീല്‍സുകളിലൂടെയും വ്ളോഗുകളിലൂടെയും ശ്രദ്ധേയ ആയ മഞ്ജുഷ മാര്ട്ടിന് ആണ് അച്ചു എന്ന കഥാപാത്രമായി സാന്ത്വനം സീരിയലില്‍ എത്തിയിരിക്കുന്നത്.
ഇപ്പോള്‍ തനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം.
ശരീരപ്രകൃതി വളരെ മെലിഞ്ഞിട്ടും നീളം വളരെ കുറവായതിനാലും ഒട്ടേറെ തവണ അപമാനിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടെന്ന് മഞ്ജുഷ മാര്ട്ടിന് പറയുന്നു.
വീഡിയോയില്‍ കാണുന്ന തടി പോലും താനില്ലെന്നും ആ കോംപ്ലക്സ് കാരണം ഷൂട്ടിന് പോലും പോവാറില്ലെന്നുമൊക്കെയാണ് മഞ്ജുഷ വെളിപ്പെടുത്തിയിരിക്കുന്നത്.
മുന്‍പ് ടിക്ടോക്കില്‍ സജീവമായിരുന്ന കാലത്ത് തന്റെ വീഡിയോ കണ്ട് നിരവധി അവസരങ്ങള്‍ വന്നിട്ടുണ്ടെന്നാണ് മഞ്ജുഷ പറയുന്നത്.
ചില സീരിയലുകളില്‍ നിന്നും സിനിമകളില്‍ നിന്നും ഫോട്ടോഷൂട്ടിനുമൊക്കെ വിളിച്ചിരുന്നു. അന്ന് എനിക്ക് എന്റെ തടിയില്‍ ഭയങ്കര കോംപ്ലെക്സ് ഉണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന മഞ്ജുഷയുടെ മുന്‍പത്തെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
മഞ്ജുഷയുടെ വാക്കുകള്‍ ഇങ്ങനെ…വീഡിയോയില്‍ കാണുന്ന അത്രയും ശരീരം എനിക്കില്ല. ഞാന്‍ വളരെ കുഞ്ഞിയാണ്. തടിയും നീളവും നല്ല കുറവാണ്. അതുകൊണ്ട് പല അവസരങ്ങളും വേണ്ടെന്ന് വച്ചു. ഫോട്ടോഷൂട്ടിന് പോലും തയ്യാറാവാത്തത് അതുകൊണ്ടാണ്.
സാന്ത്വനത്തിന് മുന്‍പ് ചെറിയ റോളില്‍ ആണെങ്കിലും ഫ്ളവേഴ്സില്‍ ഒരു സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം സീരിയലുകളില്‍ നിന്ന് അവസരം വന്നിരുന്നു.
പക്ഷേ ഉള്ളിലുള്ള കോംപ്ലെക്സ് കാരണം ഞാന്‍ പോയില്ല. ഒരു സിനിമയില്‍ നിന്ന് അവസരം വന്നപ്പോള്‍, നിങ്ങള്‍ ഉദ്ദേശിക്കുന്ന അത്രയും തടിയും വണ്ണവും എനിക്കില്ലെന്ന് അവരോട് പറഞ്ഞിരുന്നു. അങ്ങനെ പിന്മാറാന് ശ്രമിച്ചെങ്കിലും അവര്‍ വിട്ടില്ല.
ഞങ്ങള്‍ക്ക് വേണ്ട എല്ലാ ഫീച്ചറും ഉണ്ടെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചത് കൊണ്ട് പോയി. അവിടെ എത്തിയപ്പോഴാണ് ശരിയ്ക്കും എന്റെ രൂപം അവര്‍ക്ക് ബോധ്യമായത്.
നായികയുടെ റോളില്‍ വിളിച്ചിട്ട് നായികയുടെ കൂട്ടുകാരിയുടെ റോള്‍ തരാമെന്ന് പറഞ്ഞതോടെ അത് വേണ്ടെന്ന് വെക്കുകയായിരുന്നു നടി പറയുന്നു.
ആദ്യ സിനിമയുടെ ലൊക്കേഷനില്‍ പോയി വന്നതോടെ ഭയങ്കര സങ്കടം വന്നു. അതിന് ശേഷം അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലേക്കും എന്നെ വിളിച്ചു.
ഈ കോംപ്ലെക്സ് കാരണം ഞാന്‍ വേണ്ടെന്ന് പറഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് ശ്രീനിവാസന് ചേട്ടനെ കാണാനുള്ള അവസരം ലഭിച്ചത്.
കൂടുതല്‍ ആത്മവിശ്വാസം കിട്ടാനാണ് അദ്ദേഹത്തെ പരിചയപ്പെടുത്തി തന്നത്. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ ആത്മവിശ്വാസം ഉണ്ടായിരുന്നുവെങ്കിലും അവിടെ നിന്ന് ഇറങ്ങിയപ്പോഴേക്കും അത് പോയി…മഞ്ജുഷ പറഞ്ഞു