ഞാന്‍ മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത് പെരുന്തച്ചന് എന്ന ചിത്രത്തിലാണ്. നെടുമുടി വേണു ചേട്ടന്റെ ഭാര്യയായി തമ്പുരാട്ടിയുടെ വേഷമായിരുന്നു.
പിന്നീട് അതേ നെടുമുടി വേണു ചേട്ടന്റെ മകളായിട്ടാണ് മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ അഭിനയിച്ചത്. തനിക്ക് ലഭിച്ച ഏറ്റവും വലിയ അവസരമായിട്ടാണ് മണിച്ചിത്രത്താഴിനെ കാണുന്നത്.
ഒരു ഷോ യില്‍ വച്ചാണ് മോഹന്‍ലാല്‍ സാറിനെ കാണുന്നത്. അന്ന് സംസാരിച്ചപ്പോള്‍ മലയാളത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോന്ന് ചോദിച്ചു.
തീര്‍ച്ചയായും ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഫാസില്‍ സര് വിളിച്ചു, എന്റെ പുതിയ ചിത്രത്തില്‍ വിനയ പ്രസാദ് ആ വേഷം ചെയ്താല്‍ നന്നായിരിക്കും എന്ന് മോഹന്‍ലാല്‍ പറഞ്ഞു.
അത്ര ആത്മാർഥതയോടെ അയാള്‍ പറഞ്ഞത് കൊണ്ട് എനിക്ക് വേറെ ഒന്നും ചിന്തിക്കനില്ല, വിനയ തയാറാണോ എന്നും ചോദിച്ചു. എനിക്ക് അത് തന്നെ വലിയ അംഗീകാരമായിരുന്നു, റെഡി സര് എന്ന് ഞാനും മറുപടി കൊടുത്തു.– വിനയപ്രസാദ്