അധസ്ഥിതർക്ക് അക്ഷരാഭ്യാസം സാധ്യമാക്കിയ  അ​​യ്യ​​ൻ​​കാ​​ളി​​യു​​ടെ പ്ര​​തി​​മ അ​​ക്ഷ​​ര ന​​ഗ​​രി​​യിൽ സ്ഥാപിക്കണമെന്ന്  ക​​ല്ല​​റ പ്ര​​ശാ​​ന്ത് 


കോ​​ട്ട​​യം: അ​​ക്ഷ​​ര​​വും അ​​റി​​വും അ​​ക​​റ്റി​​നി​​ർ​​ത്തി​​യി​​രു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ഒ​​രു വ​​ർ​​ഷ​​ക്കാ​​ലം കാ​​ർ​​ഷി​​ക സ​​മ​​രം ന​​ട​​ത്തി അ​​ക്ഷ​​രം സാ​​ധ്യ​​മാ​​ക്കി​​യ ന​​വോ​​ത്ഥാ​​ന നാ​​യ​​ക​​ൻ മ​​ഹാ​​ത്മാ അ​​യ്യ​​ൻ​​കാ​​ളി​​യു​​ടെ പ്ര​​തി​​മ അ​​ക്ഷ​​ര ന​​ഗ​​രി​​യാ​​യ കോ​​ട്ട​​യ​​ത്ത് സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്ന് അ​​ഖി​​ല കേ​​ര​​ള ചേ​​ര​​മ​​ർ ഹി​​ന്ദു മ​​ഹാ​​സ​​ഭ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ക​​ല്ല​​റ പ്ര​​ശാ​​ന്ത് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

കോ​​ട്ട​​യം താ​​ലൂ​​ക്ക് യൂ​​ണി​​യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ഹാ​​ത്മാ അ​​യ്യ​​ൻ​​കാ​​ളി​​യു​​ടെ 81-ാം ച​​ര​​മ വാ​​ർ​​ഷി​​ക അ​​നു​​സ്മ​​ര​​ണ യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ക​​ല്ല​​റ പ്ര​​ശാ​​ന്ത്. യൂ

​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് കെ.​​സി. മോ​​ഹ​​ൻ​​ദാ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം അ​​ശോ​​ക് കു​​മാ​​ർ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

യൂ​​ണി​​യ​​ൻ സെ​​ക്ര​​ട്ട​​റി മ​​ധു നീ​​ണ്ടൂ​​ർ, സം​​സ്ഥാ​​ന സ​​മി​​തി അം​​ഗം ഒ.​​കെ സാ​​ബു, യൂ​​ണി​​യ​​ൻ നേ​​താ​​ക്ക​​ളാ​​യ സു​​നി​​ൽ പ​​ട്ടാ​​ശേ​​രി, സ​​നീ​​ഷ് ആ​​ർ​​പ്പൂ​ക്ക​​ര, പൊ​​ന്ന​​പ്പ​​ൻ കി​​ളി​​രൂ​​ർ, സ​​ലി​​മോ​​ൻ, സ​​ന്തോ​​ഷ് കു​​മാ​​ര​​നെ​​ല്ലൂ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. കോ​​ട്ട​​യം താ​​ലൂ​​ക്ക് യൂ​​ണി​​യ​​ന്‍റെ കീ​​ഴി​​ലു​​ള്ള ശാ​​ഖ​​ക​​ളി​​ൽ വിവിധ ച​​ട​​ങ്ങു​​ക​​ളോ​​ടുകൂൂ​​ടെ ച​​ര​​മ​​ദി​​നാ​​ച​​ര​​ണം ന​​ട​​ത്തി.

Related posts

Leave a Comment