തൊടുപുഴ: ഭാര്യ മാതാവിനെ വീടു കയറി ആക്രമിച്ച കേസില്‍ ആറു വര്‍ഷമായി മുങ്ങി നടന്ന പ്രതി പിടിയില്‍.
യൂട്യൂബറായ വഴിത്തല ഇരുട്ടുതോട് സ്വദേശി അജേഷ് സെബാസ്റ്റ്യനെ ആണ് തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തത്.
മുങ്ങി നടക്കുന്ന പ്രതികളെ പിടികൂടാനുള്ള പോലീസിന്റെ പ്രത്യേക പദ്ധതി പ്രകാരമാണ് അറസ്റ്റ്.
യു ട്യൂബ് ചാനലില്‍ നിന്ന് ലഭിച്ച സൂചന പ്രകാരം മീന്‍പിടുത്തം ഹോബിയാക്കിയ പ്രതി മുനമ്പം, ഗോശ്രീ പാലങ്ങള്‍, ബോള്‍ഗാട്ടി എന്നിവിടങ്ങളില്‍ പതിവു സാന്നിധ്യമായിരുന്നു.
ഇതു പ്രകാരം പോലീസ് അന്വേഷണം നടത്തി മുനമ്പത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തൊടുപുഴ ഡിവൈഎസ്പി ജിം പോളിന്റെ നിര്‍ദേശ പ്രകാരം എസ്ഐ. ബൈജു പി. ബാബു, പ്രൊബേഷനറി എസ് ഐ നിഖില്‍, പോലീസുകാരായ ടി.എ.സനീഷ്, രതീഷ് നാരായണന്, ഗണേഷ്, ജിഷ, കെ.വി. രാജേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.