കൊന്നക്കാട് : മലയോരത്ത് ദിനംപ്രതി കാട്ടുമൃഗങ്ങളുടെ ശല്യം വർധിക്കുന്നതിനൊപ്പം കാടിറങ്ങി വരുന്ന ഇഴ ജന്തുക്കളും കർഷകർക്ക് ഭീക്ഷണിയാകുന്നു.
പെരുമ്പാന്പിന്റെ ശല്യം മിക്ക ഇടങ്ങളിലും കർഷകരുടെ കോഴിയെയും മൃഗങ്ങളെയും നഷ്ടമാകുന്നത്തിനു കാരണമാകുന്നു.
കഴിഞ്ഞദിവസം കൊന്നക്കാട് വട്ടക്കയത്തെ കടവിൽ ജോർജിന്റെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് മൂന്നു കോഴികളെ അകത്താക്കി.
വിവരം അറിഞ്ഞെത്തിയ അയൽവാസി ജോളി ചേരിയിൽ ഉടൻ തന്നെ പാമ്പ് പിടുത്തക്കാരൻ സിബിൻ സെബാസ്റ്റ്യനെ വിവരം അറിയിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥനായ സുരേന്ദ്രൻന്റെയും സിബിന്റെയും നേതൃത്വത്തിൽ എത്തിയ സംഘം പാമ്പിനെ പിടികൂടി കാട്ടിൽ അയച്ചു.
പാമ്പ് ശല്യം പ്രദേശവാസികളുടെയും കർഷകരുടെയും ആശങ്കയും വർധിപ്പിക്കുകയാണ്. വനംവകുപ്പ് വിവിധ ഇടങ്ങളിൽ നിന്നും പിടികൂടുന്ന പാമ്പുകളെ ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള വനത്തിൽ തുറന്നുവിടുന്നതായി പരാതിയുണ്ട്.
ഉൾവനങ്ങളിൽ തുറന്നു വിടേണ്ട പാമ്പുകളെ ഇങ്ങനെ ചെയ്യുന്നത് മൂലം വീണ്ടും ഇവ ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്നു.
മുമ്പെങ്ങും ഇല്ലാത്ത വിധം രാജവെമ്പാലയടക്കമുള്ള പാമ്പുകൾ ഇപ്പോൾ കാണപ്പെടുന്നതിന്റെ കാരണം അധികൃതരുടെ ഇത്തരം പ്രവർത്തികളാണ്.