സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്..! പു​തു​മു​ഖ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്; വി​ജ​യ് ബാ​ബു​വി​ന് മു​ൻ​കൂ​ർ ജാ​മ്യം; ക​ർ​ശ​ന ഉ​പാ​ധി​കള്‍ ഇങ്ങനെ…

കൊ​ച്ചി:​പു​തു​മു​ഖ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​ന് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു.

ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 27-ന് ​അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ ഹാ​ജ​രാ​ക​ണം.

അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്ക​ണം. സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും ഉ​പാ​ധി​ക​ളി​ൽ പ​റ​യു​ന്നു.
അ​തേ​സ​മ​യം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജ​യ്ബാ​ബു​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ്ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ലു​ണ്ട്.
കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ച്ചെ​ന്നും ഇ​നി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് വി​ജ​യ് ബാ​ബു​നേ​ര​ത്തെ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ന​ടി​യു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ലൈം​ഗി​ക​ബ​ന്ധ​മാ​ണ് ന​ട​ന്ന​തെ​ന്നും പു​തി​യ സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​ത്ത​തി​ൽ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​താ​ണെ​ന്നു​മാ​ണ് വി​ജ​യ്ബാ​ബു കോ​ട​തി​യെ അ​റി​യി​ച്ച​ത്.
എ​ന്നാ​ൽ വി​ജ​യ് ബാ​ബു​വി​ൽനി​ന്ന് അ​തി​ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​നം ത​നി​ക്ക് ഏ​ൽ​ക്കേ​ണ്ടി​വ​ന്നു​വെ​ന്നാ​ണ് പു​തു​മു​ഖ ന​ടി കോ​ട​തി​യെ അ​റി​യി​ക്കു​ക​യു​ണ്ടാ​യി. ഇ​വ​ർ ത​മ്മി​ലു​ള്ള വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ളും കോ​ട​തി പ​രി​ശോ​ധി​ച്ചി​രു​ന്നു.
വി​ജ​യ് ബാ​ബു​വി​നെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​നും കോ​ട​തി​യെ അ​റി​യി​ക്കു​ക​യു​ണ്ടാ​യി. പ​രാ​തി​ക്കാ​രി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ജ​യ് ബാ​ബു ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി നേ​ര​ത്തെ തീ​ർ​പ്പാ​ക്കി​യി​രു​ന്നു. കേ​സി​നെ തു​ട​ർ​ന്ന് ദു​ബാ​യി​ലേ​ക്ക് ക​ട​ന്ന് 39 ദി​വ​സ​ത്തെ ഒ​ളി​വു ജീ​വി​ത​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണ് ഇ​യാ​ൾ കൊ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ര​ണ്ടു​ത​വ​ണ ചോ​ദ്യം ചെ​യ്യ​ലി​ന് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി​രു​ന്നു.

Related posts

Leave a Comment