റിയോഡിഷാനറോ: ടോൺസിൽ ശസ്ത്രക്രിയയെ തുടർന്ന് മുൻ മിസ് ബ്രസീൽ ഗ്ലെയ്സി കോറിയ (27) അന്തരിച്ചു.
തെക്കുകിഴക്കൻ ബ്രസീലിലെ മാകേയിൽ സ്വകാര്യ ക്ലിനിക്കിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
ശസ്ത്രക്രിയയെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായ ഗ്ലെയ്സി കൊറിയക്ക് പിന്നീട് ഹൃദയാഘാതം ഉണ്ടാകുകയും അബോധാവസ്ഥയിലാകുകയും ചെയ്തിരുന്നു.
രണ്ട് മാസത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞതിനു ശേഷമായിരുന്നു മരണം.
ടോൺസിൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിച്ച മോഡലിന് അഞ്ച് ദിവസത്തിനു ശേഷം രക്തസ്രാവം ഉണ്ടായി. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ നാലിന് ഇവർക്ക് ഹൃദയാഘാതം സംഭവിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തു.