ചേർത്തല: ലോക കേരളസഭയെ രാഷ്ട്രീയത്തിന് അതീതമായി കാണാൻ തയാറാകണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പ്രതിപക്ഷം ലോക കേരളസഭ ബഹിഷ്കരിച്ചതിനെതിരേ അഭിപ്രായം പറഞ്ഞതിന് പ്രവാസി വ്യവസായി എം.എ. യൂസഫലിയെ വിമർശിക്കുന്നത് അപലപനീയമാണ്.
വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നയാളാണ് യൂസഫലി. അദ്ദേഹത്തെ ഇത്തരം രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതായിരുന്നു.
ലോക കേരള സഭയിലെ പരാമർശങ്ങളുടെ പേരിൽ വിമർശനവുമായി വന്ന മുസ്ലിം ലീഗ്, കോൺഗ്രസ് നേതാക്കൾ യൂസഫലിയുടെ ഉദ്ദേശ്ശുദ്ധിയെ തിരിച്ചറിഞ്ഞില്ല.
പ്രവാസി വ്യവസായികൾ കേരളത്തിലെ സർക്കാർ ആശുപത്രികൾ ഏറ്റെടുക്കണമെന്ന ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയുടെ നിർദേശം അതിന് തെളിവാണ്.
കേരളത്തിന്റെ സമഗ്രവികസനത്തിന് ഉതകുന്ന ഇത്തരം നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകാൻ പ്രവാസികൾക്ക് കഴിയുമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.