തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകർത്ത സംഭവം ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ രാഷ്്ട്രദീപികയോട് പറഞ്ഞു.
കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് പോലും രക്ഷയില്ലെന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്. കേരളത്തിൽ നടക്കുന്നത് ഭരണകൂട ഭീകരതയാണ്. നിരാലംബരുടെ ആശ്രയമാണ് എംപിമാരുടെ ഓഫീസുകൾ.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ അറിവോടെയാണ് രാഹുൽഗാന്ധിയുടെ ഓഫീസിന് നേരെ ഉണ്ട ായ എസ്എഫ്ഐയുടെ അക്രമമെന്നും അദ്ദേഹം പറഞ്ഞു.
ബഫർസോണ്‍ വിഷയത്തിൽ സുപ്രീംകോടതി വിധി വന്നത് മൂന്നാം തീയതിയായിരുന്നു. ഈ വിഷയത്തിൽ സർവകക്ഷിയോഗം വിളിയ്ക്കണമെന്ന രാഹുൽഗാന്ധിയുടെ നിർദേശത്തെ മുഖ്യമന്ത്രി അവഗണിച്ചു.
ഒരു നടപടിയും സ്വീകരിക്കാതെ എംപിയുടെ ഓഫീസ് അടിച്ച് തകർത്തത് ജനാധിപത്യ വിരുദ്ധവും ഹീനവുമായ നടപടിയുമാണ്.
സുപ്രീംകോടതിയുടെ വിധി എതിരാകാൻ കാരണം 2019 ഒക്ടോബർ മാസത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ എടുത്ത കാബിനറ്റ് തീരുമാനമാണെന്നും അതാണ് കോടതി വിധിയുടെ പ്രേരകശക്തിയെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
ബഫർസോണ്‍ വിഷയത്തിൽ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രിയാണ് കുറ്റക്കാരൻ. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസും അദ്ദേഹത്തിന്റെ ഓഫീസുമാണ് പ്രതിഷേധക്കാർ അടിച്ച് തകർക്കേണ്ടിയിരുന്നത്.
സർവകക്ഷിയോഗം വിളിച്ച് കൂട്ടി ബഫർസോണ്‍ വിഷയത്തിൽ നടപടി സ്വീകരിക്കാതെ മുഖ്യമന്ത്രി തന്റെ അനുയായികളെ കൊണ്ട അക്രമരാഷ്്ട്രീയവും ഭരണകൂട ഭീകരതയുമാണ് നടപ്പിലാക്കുന്നത്.
മനുഷ്യർ അധഃപതിച്ചാൽ മൃഗമാകും. മൃഗം അധഃപതിച്ചാൽ കമ്മ്യൂണിസ്റ്റാകും. കമ്മ്യൂണിസ്റ്റ് അധഃപതിച്ചാൽ എസ്എഫ്ഐ ആകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
പകയുടെയും വിദ്വേഷത്തിന്റെയും കഠാരയുടെയും രാഷ്്ട്രീയവും അക്രമരാഷ്്ട്രീയവുമായി മുന്നോട്ട് പോകുന്ന സിപിഎമ്മിന്റെ നടപടികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിവേരുകൾ അറുത്തുമുറിക്കും.
ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്ന കാര്യം സിപിഎം മനസിലാക്കണം. സിപിഎമ്മുകാർ ഓഫീസ് അടിച്ച് തകർത്തതിന്റെ പേരിൽ ഒരു സിപിഎം ഓഫീസും അടിച്ച് തകർക്കാൻ ഇടവരരുത് എന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്.
പല്ലിന് പല്ല്, ചോരയ്ക്ക് ചോര എന്ന അക്രമ രാഷ്്ട്രീയം കോണ്‍ഗ്രസിന്റെ ശൈലിയല്ലെന്നും അദ്ദേഹം പറഞ്ഞു.