കാക്കനാട്: എൻജിഒ അസോസിയേഷൻ സമരത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച് തർക്കം. അസോസിയേഷൻ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും തമ്മിലുള്ള തർക്കം പിടിവലിയിലാണു കലാശിച്ചത്.
ഉദ്ഘാടകനാവേണ്ടത് ആരെന്നതായിരുന്നു പ്രസിഡന്റും സെക്രട്ടറിയും തമ്മിലുള്ള തർക്കത്തിനിടയാക്കിയത്. ഒടുവിൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തു.
ഇതിനിടെ ചിലർ മൈക്ക് ഓഫ് ചെയ്തതു തർക്കം രൂക്ഷമാക്കി. പരിപാടിക്കുശേഷം മൈക്ക് കൊണ്ടുപോകുന്നതു സംബന്ധിച്ച തർക്കം ഇരു വിഭാഗങ്ങൾ തമ്മിലുള്ള പിടിവലിയിലേക്കെത്തി.
മെഡിസെപ് പദ്ധതിയിൽ സർക്കാർ വിഹിതം ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് എൻ ജി ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കളക്ടറേറ്റ് പ്രവേശന കവാടത്തിൽ സമരം നടത്തിയത്.