സലിം അഹമ്മദ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലുടെ മലയാള സിനിമയില്‍ എത്തിയ താര സുന്ദരിയാണ് നടി നൈല ഉഷ.
ദുബായില്‍ റേഡിയോ ജോക്കി ആയി ജോലി ചെയ്യുമ്പോഴായിരുന്നു നൈല ഉഷയുടെ സിനിമാപ്രവേശം. പിന്നീട് മലയാളത്തില്‍ നായികയായും അവതാരകയായും എല്ലാം നൈല ഉഷ തിളങ്ങി.
തിരുവനന്തപുരം സ്വദേശിയായ താരം ദുബായിയില്‍ സഥിര താമസമായിരിക്കുകയാണ്. വിവാഹമൊക്കെ കഴിഞ്ഞ ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ് നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയില്‍ അവസരം കിട്ടുന്നത്.
കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ഫയര്മാന്, പുണ്യാളന് അഗര്‍ബത്തീസ്, ഗ്യാങ്സ്റ്റര്‍, പൊറിഞ്ചു മറിയം ജോസ്, ലൂസിഫര്‍ തുടങ്ങി ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ നൈല ഉഷ ശ്രദ്ധ നേടി.
ഇപ്പോഴിതാ പ്രിയന് ഓട്ടത്തിലാണ് എന്ന ചിത്രത്തിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ എത്തിയിരിക്കുകയാണ് നടി നൈല ഉഷ.
പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ലൂസിഫറിന് ശേഷം നൈലയുടെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം കൂടിയാണ് പ്രിയന് ഓട്ടത്തിലാണ് എന്ന ചിത്രത്തിലേത്.
കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലെ ചിത്തിര എന്ന കഥാപാത്രത്തിലൂടെയാണ് നൈലയുടെ സിനിമ അരങ്ങേറ്റം. ചിത്രത്തിലെ കഥാപാത്രം വലിയ കയ്യടിയാണ് താരത്തിന് നേടിക്കൊടുത്തത്.
നടന് മമ്മൂട്ടിയെ കുറിച്ച് ഒരഭിമുഖത്തില്‍ നൈല പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ആദ്യത്തെ റീല്‍ ലൈഫ് ഹീറോ ആണ് മമ്മുക്ക എന്നാണ് നൈല പറയുന്നത്.
ഒപ്പം ചില കാര്യങ്ങള്‍ക്കായി മമ്മൂക്കയെ സമീപിച്ചതിനെ കുറിച്ചുമൊക്കെ താരം പറയുന്നുണ്ട്. എന്റെ ആദ്യത്തെ റീല്‍ ലൈഫ് ഹീറോ ആണ് മമ്മൂക്ക.
ഞാന്‍ കുഞ്ഞനന്തന്റെ കടയില്‍ അഭിനയിക്കാനും ഒരു ആക്ടര്‍ ആകാനുമുള്ള കാരണം തന്നെ മമ്മൂക്കയാണ്. ഹീ ഈസ് എ സ്വീറ്റ് ഹാര്‍ട്ട്.
നമുക്കറിയാമല്ലോ നമ്മുടെ ഫ്രണ്ട് ഒരു ആക്ടര്‍ ആണെങ്കില്‍ കോളേജില്‍ ഒരു പരിപാടിയുണ്ടെങ്കില്‍ ആ നടന്റെയോ നടിയുടേയോ ഒരു വീഡിയോ എടുത്തു തരുമോ എന്നൊക്കെ നമ്മുടെ മറ്റു ചില സുഹൃത്ത് ചോദിക്കില്ലേ.
അതുപോലെ എനിക്ക് മമ്മൂക്കയെ അറിയുമെന്ന് അറിയുന്ന ചിലര്‍ അദ്ദേഹത്തിന്റെ അടുത്ത് ചോദിക്കാന്‍ ചില കാര്യങ്ങള്‍ എന്നോട് പറയാറുണ്ട്.
ഞാനിങ്ങനെ കാര്യം അവതരിപ്പിക്കാനായി മമ്മൂക്ക എന്ന് വിളിച്ച് അദ്ദേഹത്തിന്റെ അടുത്ത് പോകും. ഇന്നുവരെ മമ്മൂക്ക എന്നോട് പറ്റില്ല എന്നോ നോ എന്നോ പറഞ്ഞിട്ടില്ല. ആദ്യമൊക്കെ എന്നെ വിരട്ടും എന്താ സംഭവമെന്ന് പറ എന്നൊക്കെ പറഞ്ഞ്.
ഇപ്പോഴും മമ്മൂക്ക ദുബായില്‍ വരുമ്പോള്‍ ദൂരെ നിന്ന് കാണുമ്പോള്‍ എനിക്ക് സംശയമാണ് മമ്മൂക്ക ഇനി എന്നെ മറന്നു കാണുമോ എന്ന്.
പക്ഷേ ഹി ഹീസ് സച്ച് എ ഡാര്‍ലിങ്. അദ്ദേഹത്തിന് ദൈവം ദീര്‍ഘ ആയുസും ആരോഗ്യവുമൊക്കെ നല്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്.
എന്റെ ആദ്യ സിനിമ മമ്മൂക്കയുടെ ഒപ്പമാണെങ്കിലും ഓരോ തവണ മമ്മൂക്കയെ കാണുമ്പോഴും അയ്യോ മമ്മൂക്ക എന്ന നിലയിലാണ് നമ്മള് നോക്കിക്കാണുകയെന്നും നൈല ഉഷ പറയുന്നു.
അതേ സമയം സിനിമയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരാള്‍ ജയസൂര്യ ആണെന്നും നൈല ഉഷ അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഫ്രണ്ട്ലി ആയി ഞാനൊരു കോ ആക്ടറിന്റെ കൂടെ അഭിനയിക്കുന്നത് ജയന്റെ ഒപ്പമാണ്. ഇന്നും ജയസൂര്യ എന്നെ കാണുമ്പോള്‍ അനുവേ എന്ന് വിളിച്ച് അടുത്ത് വരും.
എന്നാണ് നമ്മള് അടുത്തൊരു സിനിമ ചെയ്യുന്നതെന്ന് ചോദിക്കും. ജോണ്‍ ലൂഥറിന് ദുബായില്‍ സ്ക്രീനിങ് ഉണ്ടായപ്പോഴും ജയനെ കണ്ടിരുന്നു.
സിനിമയിലെ എന്റെ ആദ്യ സുഹൃത്ത് കൂടിയാണ് ജയന്. എപ്പോഴും വിളിക്കാറൊന്നുമില്ലെങ്കിലും ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വെല്വിഷേര്സ് ആണെന്നും നൈല ഉഷ വ്യക്തമാക്കുന്നു.