കൊച്ചി: ബുധനാഴ്ച അർധരാത്രി എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിൽ പെണ്‍കുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അവശനിലയിലായ പെണ്‍കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ പെണ്‍കുട്ടിക്കൊപ്പം മറ്റൊരു കൂട്ടുകാരി കൂടി മുറിയിൽ ഉണ്ടായിരുന്നു. ഇവരും അർധബോധാവസ്ഥയിലായിരുന്നു.
ഇവരിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു. എറണാകുളത്തുള്ള ഖത്തർ വിസാ സെന്ററിൽ എത്തിയതായിരുന്നു ഇരുവരുമെന്നാണ് കൂട്ടുകാരി പോലീസിനെ അറിയിച്ചത്.
ആശുപത്രിയിൽ കഴിയുന്ന പെണ്‍കുട്ടി മുറിയിൽ എത്തിയ ശേഷം മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും ഇവർ പോലീസിനോട് പറഞ്ഞതായാണ് വിവരം.
എന്നാൽ ഇവരെ മറ്റാരെങ്കിലും ഇവിടെ എത്തിച്ചതാണോയെന്നും പെണ്‍കുട്ടികളുടെ ശരീരത്തിൽ ആരെങ്കിലും മയക്കുമരുന്ന് കുത്തിവച്ചോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.